കര്‍ണാടക: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാറിന്‍റെ കൊലപാതകികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. കർണാടക എഡിജിപി അലോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പൊലീസിനോടൊപ്പം എന്‍ഐഎയും സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് എഡിജിപി അറിയിച്ചു. പ്രവീണ്‍ കുമാറിന്‍റെ കൊലപാതകത്തിലെ പ്രധാന പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നും അലോക് കുമാർ പറഞ്ഞു.
'ഹലാൽ മാംസത്തിനെതിരെ പ്രചാരണം നടത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയതായും' എഡിജിപി വ്യക്തമാക്കി. 'പ്രവീണ്‍ കുമാറിന്‍റെ കൊലപാതകത്തില്‍ പങ്കാളികളായവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ വിവരങ്ങളെല്ലാം കണ്ടെത്തും' അലോക് കുമാര്‍ പറഞ്ഞു.
'സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും പ്രതിളെ പിടികൂടാന്‍ യോഗം ചേരുന്നുണ്ട്. മംഗളൂരുവില്‍ ക്രമസമാധാനം നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും പ്രതികള്‍ക്ക് സഹായം നല്‍കിയ എല്ലാവരെയും എന്‍ഐഎയുടെ ആഭിമുഖ്യത്തില്‍ പിടികൂടാനുള്ള വാറണ്ട് കോടതിയില്‍ തയ്യാറായികൊണ്ടിരിക്കുകയാണ്'.
'ഏതാനും ചില പ്രതികള്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുന്നതായിരിക്കുമെന്ന്' അലോക് കുമാര്‍ പറഞ്ഞു.
'ഇതുവരെ അറസ്റ്റിലായ ഏഴു പ്രതികളും പ്രദേശവാസികളാണ്. എന്നാല്‍, കൊലപാതകം നടത്താൻ ആരാണ് നിർദ്ദേശം നൽകിയത് എന്നാണ് അറിയേണ്ടത്. ജൂലായ് 26 ന് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ടൗണിൽ വെച്ച് ബിജെപി പ്രവർത്തകനായ പ്രവീണിനെ ബൈക്കിലെത്തിയ അക്രമികൾ അദ്ദേഹത്തിന്‍റെ കോഴിക്കടയ്ക്ക് പുറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു'.
'കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ ഒരു വർഷത്തെ ആഘോഷ പരിപാടികൾ റദ്ദാക്കി. പ്രവീണിന്റെ കുടുംബത്തെ സന്ദർശിച്ച അദ്ദേഹം നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപയുടെ ചെക്ക് കുടുബാംഗങ്ങള്‍ക്ക് നല്‍കി'. 'ബിജെപി 25 ലക്ഷം രൂപയുടെ പ്രത്യേക ചെക്കും നല്‍കി. കൊലപാതകം കർണാടകയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.