ബെംഗളൂരു: രാജ്യത്ത് പ്രതിദിനം ഒരു കോടി കൊവിഡ് -19 വാക്സിൻ ഡോസുകളും സൗജന്യ വാക്സിനേഷനും നൽകുന്നത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കർണാടക ഗവർണർ വജുഭായ് വാലക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു.
Read Also.............എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം; കര്‍ണാടക ആരോഗ്യമന്ത്രി
കൊവിഡ് ഇന്ത്യയില്‍ വന്‍ നാശമാണ് എല്ലാവരിലും ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡില്‍ നിന്നും രക്ഷ നേടാനുള്ള ഏക മാര്‍ഗം പ്രതിരോധ കുത്തിവെപ്പാണ്. എന്നാല്‍ നരേന്ദ്ര മോദി സർക്കാരിന്‍റെ വാക്സിനേഷൻ തന്ത്രം മണ്ടത്തരങ്ങളുടെ മിശ്രിതമാണ്. പ്രതിരോധ കുത്തിവെപ്പ് ആസൂത്രണം ചെയ്യാനുള്ള ചുമതല സർക്കാർ നിർത്തിവച്ചു. അതുവഴി വാക്സിനേഷൻ മന്ദഗതിയിലാകുന്നുവെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. ഒരേ വാക്‌സിനായി ഒന്നിലധികം വിലനിർണ്ണയ സ്ലാബുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ, പ്രതിദിനം ഒരു കോടി വാക്സിനേഷനും സൗജന്യ വാക്സിനേഷനും ഉറപ്പാക്കാൻ മോദി സർക്കാരിനോട് നിർദ്ദേശിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.