ETV Bharat / bharat

ലൈംഗികാരോപണ കേസ്: എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം - karnataka congress sivakumar demands arrest of rape accused mla news

സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

ലൈംഗികാരോപണ കേസ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം വാര്‍ത്ത  ലൈംഗികാരോപണ കേസ് എംഎല്‍എ അറസ്റ്റ് വാര്‍ത്ത  കര്‍ണാടക എംഎല്‍എ ലൈംഗികാരോപണ കേസ് വാര്‍ത്ത  എം‌എൽ‌എ രമേശ് ജാർക്കിഹോളി അറസ്റ്റ് പുതിയ വാര്‍ത്ത  കര്‍ണാടക മന്ത്രി ലൈംഗികാരോപണം വാര്‍ത്ത  കര്‍ണാടക സിഡി കേസ് പുതിയ വാര്‍ത്ത  karnataka mla accused of rape arrest news  karnataka mla ramesh jarkiholi arrest news  karnataka congress demands arrest of rape accused mla news  karnataka congress sivakumar demands arrest of rape accused mla news  കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ശിവകുമാര്‍ വാര്‍ത്ത
ലൈംഗികാരോപണ കേസ്: എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം
author img

By

Published : May 28, 2021, 10:37 AM IST

ബെംഗളൂരു: ലൈംഗിക ആരോപണക്കേസില്‍പ്പെട്ട എം‌എൽ‌എ രമേശ് ജാർക്കിഹോളിയെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോടും ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മിയോടും ആവശ്യപ്പെട്ട് കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റ് ഡി.കെ ശിവകുമാർ. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണവിധേയനായ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശിവകുമാര്‍ ഉയര്‍ത്തിയത്.

കേസിന്‍റെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്‌ത് ഇരയെയും കുടുംബത്തെയും പീഡിപ്പിക്കുകയാണ് സർക്കാർ ചെയ്‌തതെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഇത് ഒരു വ്യക്തിയെ മാത്രം സംബന്ധിക്കുന്ന കാര്യമല്ല, മറിച്ച് ഒരു സംസ്ഥാനത്തിന്‍റെ സുരക്ഷയുടെ കൂടി കാര്യമാണ്. നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read more: സെക്സ് വീഡിയോ കേസ് : പൊലീസ് നടപടി പക്ഷപാതപരമെന്ന് പരാതിക്കാരി

ഐപിസി സെക്ഷൻ 376 പ്രകാരം കുറ്റം ചുമത്തപ്പെട്ടയാളെ പുറത്തിറങ്ങാന്‍ അനുവദിച്ചത് പൊലീസ് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ഇതിലൂടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തെറ്റായ മാതൃകയാണ് സമൂഹത്തിന് നല്‍കിയതെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. ഭാവിയിൽ സമാനമായ സംഭവങ്ങൾ നടക്കുമ്പോൾ ഈ കേസ് ഉദാഹരണമായി ഉയര്‍ത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്. രാഷ്‌ട്രീയക്കാരെ പോലെയല്ല ഒരുപാട് കാലം സേവനമനുഷ്ടിക്കേണ്ടവരാണ് പൊലീസുകാര്‍. തങ്ങളുടെ മനസാക്ഷിക്ക് നിരക്കാത്തതൊന്നും പൊലീസുകാര്‍ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം ആരോപണവിധേയന്‍ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചിരുന്നുവെന്ന് ആരോപിച്ച ശിവകുമാര്‍ പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Read more: ലൈംഗികാരോപണം; കർണാടക നിയമസഭയിൽ പ്രതിപക്ഷ ബഹളം

സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ജാർക്കിഹോളി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.