ETV Bharat / bharat

കർണാടകയിൽ ലോക്ക് ഡൗൺ നീട്ടുന്നതിൽ തീരുമാനം ഉടൻ: യെദ്യൂരപ്പ - കോവിഡ് ലോക്ക് ഡൗൺ

കർണാടകയിൽ നിലവിൽ 5,34,954 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ 23,854 മരണങ്ങൾ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

COVID-19 lockdown extension  COVID-19 lockdown  Karnataka COVID-19 lockdown  കർണാടക കൊവിഡ് ലോക്ക് ഡൗൺ  കോവിഡ് ലോക്ക് ഡൗൺ  കൊവിഡ് ലോക്ക് ഡൗൺ നീട്ടുന്നു
ബി.എസ്. യെദ്യൂരപ്പ
author img

By

Published : May 21, 2021, 3:43 PM IST

ബെംഗളൂരു: സംസ്ഥാനത്തെ കൊവിഡ് ലോക്ക് ഡൗൺ നീട്ടുന്നത് തീരുമാനിക്കാനായി മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. കൊവിഡ് മരണനിരക്ക് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ നീട്ടണമെന്ന് മന്ത്രിമാരും വിദഗ്‌ധരും നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് 24നാണ് നിലവിലെ ലോക്ക് ഡൗൺ അവസാനിക്കുന്നത്.

Also Read: കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു

മെയ് 10നായിരുന്നു കർണാടക സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ദിനംപ്രതി കൊവിഡ് കേസുകൾ 10,000 കടന്നതോടെയായിരുന്നു നടപടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. വാക്‌സിനേഷന് വേണ്ടിയുള്ളതും അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും അല്ലാത്ത എല്ലാ യാത്രകളും സർക്കാർ നിരോധിക്കുകയും ചെയ്‌തിരുന്നു.

Also Read: ഡൽഹിയിൽ ഇതുവരെ 197 ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 28,869 കൊവിഡ് കേസുകളും 548 മരണവുമാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. 52,257 പേർ രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,35,524 ആയി ഉയർന്നു. 5,34,954 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 23,854 പേർ ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.