കല്‍ബുര്‍ഗി: കൊവിഡ്, ഒമിക്രോണ്‍ കേസുകളും പെരുകുന്ന സാഹചര്യത്തില്‍ കേരള-മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യേഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. വേണ്ടിവന്നാല്‍ ഭാഗീഗമായി അടച്ചിടല്‍ നടത്താമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. കേരളത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ കേസുകള്‍ കൂടി വരികയാണ്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ പ്രത്യേകമായി നിരീക്ഷണം ശക്തമാക്കും. ജനുവരി ഏഴ് വരെ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു തുടരും. കര്‍ഫ്യൂ നീട്ടുന്നകാര്യം പിന്നീട് പരിഗണിക്കും. ഇതുസംബന്ധിച്ച തീരുമാനം ബുധുനാഴ്ച ചേരുന്ന ക്യാബനെറ്റ് മീറ്റിങ്ങിലുണ്ടാകും.
Also Read: മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ ; കീറിയെറിഞ്ഞ് കോണ്‍ഗ്രസ്
സംസ്ഥാനത്തെ കൊവിഡ് 19 ടെക്നിക്കല്‍ അഡ്വൈസറി ടീമുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ആരോഗ്യ വിഭാഗം അതികൃതരുടക്കം നിരവധി വിദഗ്ദര്‍ പങ്കെടുത്തിരുന്നു.