ETV Bharat / bharat

കർണാടകയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം ഏഴ് മരണം - ചിത്രദുർഗ

കർണാടകയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളിൽ ഏഴ് മരണം. കൽബുർഗി, ചിത്രദുർഗ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

Separate Accident in Karnataka : 7 people die on the spot including Rajasthan family  karnataka accidents  7 people died in karnataka  kalburgi  chithradurga  കർണാടകയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം ഏഴ് മരണം  കർണാടകയിൽ അപകടം  കൽബുർഗി  ചിത്രദുർഗ  ബെംഗളുരു
കർണാടകയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം ഏഴ് മരണം
author img

By

Published : Jul 20, 2021, 10:24 AM IST

ബെംഗളുരു: കർണാടകയിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ ഏഴ് മരണം. ആദ്യത്തെ അപകടം കൽബുർഗിയിലെ കോട്ടൂരിനടുത്താണ് ഉണ്ടായത്. കാറും ടാങ്കറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നാല് പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരിൽ ഉല്ലാസ് (28), രാഹുൽ (24), കാശി (26) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ചിത്രദുർഗയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ നാല് വയസുകാരന്‍ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ജയറാം (30), ഭാര്യ സുശീല (26), മകന്‍ ആകാശ് (4) എന്നിവരാണ് മരിച്ചത്.

അയ്മംഗല ഗ്രാമത്തിന് സമീപം കാർ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണാറാമിനെയും കരുണയെയും ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.