ബെലഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ മുഡലഗി നഗരത്തിലെ ഓവുചാലില്‍ ഏഴ് മനുഷ്യ ഭ്രൂണങ്ങള്‍ കണ്ടെത്തി. ചെറിയ പെട്ടികളിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ആരാണ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ചത് എന്നതില്‍ അന്വേഷണം നടന്നുവരികയാണ്.
അഞ്ച് മാസം വളര്‍ച്ച പ്രാപിച്ച ഭ്രൂണങ്ങളാണ് കണ്ടെത്തിയതെന്ന് ഡിഎച്ച്ഒ (District Health Officer) അറിയിച്ചു. ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗ നിര്‍ണയം നടത്തുകയും തുടര്‍ന്നുള്ള ഗര്‍ഭഛിദ്രമാണ് നടന്നിരിക്കുന്നത് എന്നുമാണ് പ്രഥാമിക സംശയമെന്ന് ഡിഎച്ച്ഒ പറഞ്ഞു. ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗ നിര്‍ണയം രാജ്യത്ത് കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കണ്ടെത്തിയ ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ബെലഗാവി സയന്‍സ് ലബോറട്ടറിയില്‍ ഭ്രൂണങ്ങളെ പരിശോധനയ്‌ക്ക് വിധേയമാക്കും. ജില്ല ആരോഗ്യ വിഭാഗം അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഡിഎച്ച്ഒ അറിയിച്ചു.