ETV Bharat / bharat

തിരിച്ചുവരവ് ഒടിടിയിൽ; ആരാധകർക്ക് കരൺ ജോഹറിന്‍റെ 'ട്വിസ്റ്റ്'!

author img

By

Published : May 5, 2022, 9:58 AM IST

'കോഫി വിത്ത് കരൺ' ഷോ ഇനി സംപ്രേഷണം ചെയ്യില്ലെന്ന വാർത്തയറിഞ്ഞ് നിരാശരായ ആരാധകർക്ക് സസ്‌പെൻസുമായി കരൺ ജോഹർ

Koffee With Karan  KLaran johar show  karan johar Koffee With Karan  disney+ hotstar Koffee With Karan  Koffee With Karan season 7  Karan Johar clarifies about streaming Coffee With Karan show  Koffee With Karan not to return on TV but will stream on OTT  Koffee With Karan not to return on TV but will stream on Disney+ Hotstar  കോഫി വിത്ത് കരൺ ഒടിടിയിൽ  കോഫി വിത്ത് കരൺ സംപ്രേഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ  ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ കോഫി വിത്ത് കരൺ ഷോ  Karan Johar about Coffee With Karan show  കോഫി വിത്ത് കരൺ ഒടിടി പ്ലാറ്റ്‌ഫോം റിലീസ്
തിരിച്ചുവരവ് ഒടിടിയിൽ; ആരാധകർക്ക് കരൺ ജോഹറിന്‍റെ 'ട്വിസ്റ്റ്'!

മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹർ ഹോസ്റ്റ് ചെയ്യുന്ന 'കോഫി വിത്ത് കരൺ' ഷോ ഇനി സംപ്രേഷണം ചെയ്യില്ലെന്ന വാർത്തയറിഞ്ഞ് ഏറെ നിരാശയിലായിരുന്നു ആരാധകർ. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളാണ് പരിപാടിയില്‍ അതിഥികളായി എത്തിയത്. കോഫി വിത്ത് കരണിന്‍റെ പുതിയ സീസണ്‍ ഇനി ഉണ്ടാവില്ലെന്ന് കരൺ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

എന്നാൽ മണിക്കൂറുകൾക്ക് ശേഷം ആരാധകർക്ക് പുതിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. തന്‍റെ ജനപ്രിയ ടോക്ക് ഷോ ഇനി ടിവിയിൽ സംപ്രേഷണം ചെയ്യില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ ഏറ്റവും പുതിയ സീസൺ റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

Koffee With Karan  KLaran johar show  karan johar Koffee With Karan  disney+ hotstar Koffee With Karan  Koffee With Karan season 7  Karan Johar clarifies about streaming Coffee With Karan show  Koffee With Karan not to return on TV but will stream on OTT  Koffee With Karan not to return on TV but will stream on Disney+ Hotstar  കോഫി വിത്ത് കരൺ ഒടിടിയിൽ  കോഫി വിത്ത് കരൺ സംപ്രേഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ  ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ കോഫി വിത്ത് കരൺ ഷോ  Karan Johar about Coffee With Karan show  കോഫി വിത്ത് കരൺ ഒടിടി പ്ലാറ്റ്‌ഫോം റിലീസ്
ആരാധകർക്ക് കരൺ ജോഹറിന്‍റെ 'ട്വിസ്റ്റ്'!

'കോഫി വിത്ത് കരൺ ഇനി തിരിച്ചുവരില്ല... ടിവിയിൽ! കാരണം എല്ലാ മികച്ച കഥകൾക്കും ഒരു നല്ല ട്വിസ്റ്റ് ആവശ്യമാണ്. കോഫി വിത്ത് കരണിന്‍റെ ഏഴാം സീസൺ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ എക്‌സ്‌ക്ല്യൂസിവായി സ്‌ട്രീം ചെയ്യുമെന്ന വാർത്ത പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്!

ഇന്ത്യയിലുടനീളമുള്ള പ്രമുഖ സിനിമാതാരങ്ങൾ കോഫി കുടിക്കുന്നതിനും ഒപ്പം അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനുമായി വീണ്ടും മടങ്ങിയെത്തും. ഇനിയും ഗെയിമുകളുണ്ടാകും, കിംവദന്തികൾ ഉണ്ടാകും. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാമെല്ലാവരും കടന്നുപോയ സ്നേഹത്തെയും നഷ്‌ടത്തെയും കുറിച്ചുള്ള ആഴമേറിയ സംഭാഷണങ്ങളുമുണ്ടാകും'- കരൺ കുറിച്ചു.

വിജയകരമായ ആറ് സീസണുകൾക്ക് ശേഷം കോഫി വിത്ത് കരൺ തിരിച്ചുവരില്ലെന്ന് ബുധനാഴ്‌ചയാണ് (ഏപ്രിൽ 4) കരൺ ജോഹർ അറിയിച്ചത്. എന്നാൽ പരിപാടിയുടെ ഏഴാം സീസൺ വീണ്ടും എത്തുകയാണെന്ന പ്രഖ്യാപനത്തിലൂെട താരം തന്നെ ആ വാർത്ത ഒരു പ്രാങ്ക് ആക്കി മാറ്രിയിരിക്കുകയാണ്. ഏതായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. ഏഴാം സീസൺ 2022 മെയ് 7ന് ചിത്രീകരണം ആരംഭിക്കും.

READ MORE: കോഫി വിത്ത് കരണ്‍ ഇനിയില്ല, വൈകാരികമായി സംവിധായകന്‍റെ വാക്കുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.