ETV Bharat / bharat

ഭൂമി തർക്കത്തില്‍ 100-ാം വയസില്‍ വൃദ്ധയുടെ അറസ്റ്റ്: അബദ്ധം തിരിച്ചറിഞ്ഞതോടെ വെറുതെ വിടാൻ നിർദ്ദേശം - ഭൂമി തർക്കത്തിൽ വൃദ്ധയെ അറസ്‌റ്റ് ചെയ്‌തു

മിർസാപൂർ ജില്ലയിലെ നായ് ബസ്‌തിയിൽ താമസിക്കുന്ന വൃദ്ധയായ ചന്ദ്രകാളിക്കാണ് ദുര്യോഗം.

100 year old woman booked by UP police  Kanpur police arrested a 100 year old woman  100 year old woman in a land dispute  ഭൂമി തർക്കത്തിൽ വൃദ്ധയെ അറസ്‌റ്റ് ചെയ്‌തു  മിർസാപൂർ ജില്ലയിലെ നായ് ബസ്‌തിയിൽ
100 വയസുകാരിയെ കാൺപൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു
author img

By

Published : May 26, 2023, 9:40 AM IST

Updated : May 26, 2023, 2:32 PM IST

കാൺപൂർ: ഉത്തർപ്രദേശിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നടക്കാനോ സംസാരിക്കാനോ കഴിയാത്ത 100 വയസുകാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭൂമി തർക്കത്തിന്‍റെ പേരിൽ രണ്ട് കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് വൃദ്ധയെ അറസ്‌റ്റ് ചെയ്യുന്നത്. മിർസാപൂർ ജില്ലയിലെ നായ് ബസ്‌തിയിൽ താമസിക്കുന്ന വൃദ്ധയായ ചന്ദ്രകാളിക്കാണ് ദുര്യോഗം. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞതോടെ വൃദ്ധയെ വെറുതെ വിടാൻ ഉന്നത് ഉദ്യോഗസ്ഥർ ഉത്തരവിട്ടു.

സംഭവം നടന്നതിങ്ങനെ: ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ നായ് ബസ്തിയിൽ താമസിക്കുന്നയാളാണ് വൃദ്ധയായ ചന്ദ്രകാളി. ചന്ദ്രകാളിയും ബന്ധുക്കളും ചേർന്ന് പൂർവ്വിക സ്വത്ത് തട്ടിയെടുക്കാൻ നോക്കിയെന്നാരോപിച്ച് മാധുരി എന്ന ബന്ധുവാണ് ചന്ദ്രകാളി ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ പരാതി നൽകിയത്.

Also Read: കൈത്തണ്ട അറുത്ത് മാറ്റി, കണ്ണ് ചൂഴ്‌ന്നെടുത്തു; ജലന്ധറില്‍ യുവാവിന് നേരെ ഗുണ്ട സംഘത്തിന്‍റെ ആക്രമണം

കല്ല്യാൺപൂർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. എന്നാൽ പരാതിയിലോ എഫ്ഐആറിലോ ചന്ദ്രകാളിയുടെ വയസ് സംബന്ധിച്ച് വിവരങ്ങൾ ഉണ്ടായിരുന്നില്ല. കല്യാൺപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് കക്ഷികളുടെയും എഫ്‌ഐആറും കൗണ്ടർ എഫ്‌ഐആറും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

2004ൽ തങ്ങൾ പ്രസ്‌തുത ഭൂമിയുടെ പവർ ഓഫ് അറ്റോർണി സ്വന്തമാക്കുകയും ഭൂമി മറ്റൊരു കക്ഷിക്ക് വിൽക്കുകയുമായിരുന്നു. എന്നാൽ അതേ സമയം ഭൂമി തങ്ങളുടേതാണെന്ന് ആരോപിച്ച് രണ്ടാം കക്ഷി രംഗത്ത് വരികയായിരുന്നു. എന്നാൽ പരാതിയെ തുടർന്ന് വൃദ്ധയെ അറസ്‌റ്റ് ചെയ്‌ത നടപടി തെറ്റായിരുന്നു എന്നും, എഫ്ഐആറിൽ നിന്ന് വൃദ്ധയുടെ പേര് ഒഴിവാക്കിയെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്‌പ്പിൽ മധ്യപ്രദേശിൽ ആറു പേർ കൊല്ലപ്പെട്ടു: ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്‌പ്പിൽ മധ്യപ്രദേശിൽ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് അഞ്ചാം തീയതി ഭൂമി തർക്കത്തെ തുടർന്നു രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

മധ്യപ്രദേശിലെ മൊറേനയില്‍ നിന്നും അകലെയുള്ള ലെപ ഗ്രാമത്തിലാണ് സംഭവം. ധീർ സിങ് തൊമാർ, ഗജേന്ദ്ര സിങ് തൊമാർ എന്നിവരുടെ കുടുംബങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്. ഇതിന് മുൻപും മാലിന്യം തള്ളുന്നതിനെ സംബന്ധിച്ചും ഇരു കുടുംബാംഗങ്ങളും തമ്മിൽ വഴക്കിലേർപ്പെട്ടിരുന്നു. വെടിവയ്‌പ്പിൽ ധീർ സിങ് തൊമാറിന്‍റെ കുടുംബത്തിലെ രണ്ടുപേരാണ് മരണപ്പെട്ടത്. തുടർന്ന് ഗജേന്ദ്ര സിങ്ങിന്‍റെ കുടുംബം ആ ഗ്രാമത്തിൽ നിന്ന് നാട് വിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം ധീര്‍ സിംഗ് തോമറിന്‍റെ കുടുംബം ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അക്രമത്തിൽ ഗജേന്ദ്ര സിംഗ് തോമറും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു.

Also Read: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം: രാഷ്‌ട്രപതി മുർമുവിനെ അപമാനിച്ചെന്ന് അഖിലേന്ത്യ ആദിവാസി കോൺഗ്രസ്

Last Updated : May 26, 2023, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.