ETV Bharat / bharat

BREAKING : കന്നട നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു - KANNADA ACTOR PUNNET RAJKUMAR PASSED AWAY

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം

കന്നഡ നടൻ പുനീത് രാജ്കുമാര്‍ അന്തരിച്ചു
കന്നഡ നടൻ പുനീത് രാജ്കുമാര്‍ അന്തരിച്ചു
author img

By

Published : Oct 29, 2021, 3:05 PM IST

Updated : Oct 29, 2021, 5:01 PM IST

ബെംഗളൂരു : കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ജിമ്മില്‍ വ്യായാമത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11.40 ഓടെ വിക്രം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കന്നടയിലെ ഏറ്റവും ജനപ്രിയനായ താരമാണ് വിടവാങ്ങിയത്. പ്രശസ്‌ത കന്നട നടന്‍ രാജ് കുമാറിന്‍റെ മകനാണ്. നടന്‍റെ നില ഗുരുതരമാണെന്നറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് ബെംഗളൂരുവിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പൊലീസ്.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സിനിമാരംഗത്തെ നിരവധി പ്രമുഖരും ആശുപത്രിയിലെത്തിയിട്ടുണ്ട്. അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുതവണയും നേടി.

ഫിലിംഫെയര്‍ അവാര്‍ഡിനും അര്‍ഹനായ അദ്ദേഹം ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.

Last Updated : Oct 29, 2021, 5:01 PM IST

For All Latest Updates

TAGGED:

sitara
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.