സോളോഗമി തെരഞ്ഞെടുത്ത് താരം കനിഷ്‌ക സോണി. സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചിതിനെ തുടർന്ന് നിരവധി ട്രോളുകളും സൈബർ അറ്റാക്കുകളും താരത്തിന് നേരിടേണ്ടിവന്നു. തുടർന്ന് വ്യഴാഴ്‌ച(18.08.2022) സമൂഹ മാധ്യമങ്ങളിലൂടെ ട്രോളുകൾക്കുള്ള മറുപടിയുമായി താരം എത്തി.
താൻ സ്വന്തം ഇഷ്‌ടപ്രകാരമാണ് സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. "എന്‍റെ എല്ലാ സ്വപ്‌നങ്ങളും നിറവേറ്റിയ ശേഷമാണ് ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചത്. ഞാൻ തന്നെയാണ് എന്നെ പ്രണയിക്കുന്ന ഒരേയൊരു വ്യക്തി. എനിക്ക് മറ്റൊരു പങ്കാളിയുടെ ആവശ്യമില്ല" എന്ന് താരം വീഡിയോയിലൂടെ പങ്കുവച്ചു.