ETV Bharat / bharat

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസില്‍

author img

By

Published : Sep 28, 2021, 6:37 PM IST

Updated : Sep 28, 2021, 8:19 PM IST

ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായിരുന്ന കനയ്യയുടെ കൂടുമാറ്റം

Kanhaiya Kumar and Jignesh Mevani Join Congress  Kanhaiya Kumar  Jignesh Mevani  കനയ്യ കുമാർ  ജിഗ്നേഷ് മേവാനി  കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നു
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി :സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയോടൊപ്പം ഭഗത്‍‌സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇരുവരും കോൺഗ്രസ് ആസ്ഥാനത്തെത്തിയത്.

പാർട്ടി ആസ്ഥാനത്തെത്തിയ ഇരുവരെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചു. തുടര്‍ന്ന് കനയ്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിന്‍റെ ഭാഗമായെങ്കിലും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നത് പിന്നീടായിരിക്കും.

ALSO READ അമരീന്ദർ ബിജെപിയിലേക്കോ ?; വൈകിട്ട് ഡല്‍ഹിയില്‍, നദ്ദയെയും അമിത്‌ ഷായെയും കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്

പ്രതിപക്ഷത്തെ നയിക്കാൻ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കനയ്യ പ്രതികരിച്ചു.കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കോണ്‍ഗ്രസിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

18 വർഷമായി എഐഎസ്എഫ് എന്ന സംഘടനയുടെ ഭാഗമായിരുന്നു. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന. എന്‍റെ മുൻ പാർട്ടിയിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ അവരുടെ പ്രവർത്തന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

അവർ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന് അതീതമായി ഓരോ പാർട്ടി ഓഫിസിലും മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേയെന്നും കനയ്യ ചോദിച്ചു.

ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായിരുന്ന കനയ്യയുടെ കൂടുമാറ്റം.

ALSO READ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു

കോണ്‍ഗ്രസിൽ ചേരുന്നത് രാജ്യത്തെ രക്ഷിക്കാനെന്നായിരുന്നു ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ പ്രതികരണം.

ശക്തരായ യുവ നേതാക്കളില്ലാത്ത പാര്‍ട്ടിയില്‍ കനയ്യകുമാറിന്‍റെ വരവ് ബിഹാറില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തില്‍ മേവാനിയുടെ വരവ് സഹായകരമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Last Updated : Sep 28, 2021, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.