ETV Bharat / bharat

കമല്‍ഹാസന് നേരെ ആക്രമണം; പ്രതി പിടിയില്‍ - പ്രതി പിടിയില്‍

കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്‌തി ആക്രമണം നടത്തുകയായിരുന്നു.

Kamal's car attacked during the campaign  Kamal Hassan  car attacked  കമലഹാസന് നേരെ ആക്രമണം; പ്രതി പിടിയില്‍  കമലഹാസന്‍  ആക്രമണം  പ്രതി പിടിയില്‍  തെരഞ്ഞെടുപ്പ് പ്രചാരണം
കമലഹാസന് നേരെ ആക്രമണം; പ്രതി പിടിയില്‍
author img

By

Published : Mar 15, 2021, 7:21 AM IST

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്‌നാട്ടിൽ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്‌തി ആക്രമണം നടത്തുകയായിരുന്നു.ഇയാൾ കമൽ സഞ്ചരിച്ച കാറിന്‍റെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചു. അക്രമിയെ പൊലീസിന് കൈമാറി. കാഞ്ചീപുരം ഗാന്ധി റോഡിൽ വച്ചാണ് സംഭവം നടന്നത്. അക്രമിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പാർട്ടിയുടെ ജനറൽ സെക്രട്ടറി എ ജി മൗര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത്തരം തന്ത്രങ്ങളെ പാർട്ടി ഭയക്കില്ലെന്നും തിങ്കളാഴ്‌ച കോയമ്പത്തൂരിൽ കമൽ സംസാരിക്കുമെന്നും മൗര്യ പറഞ്ഞു. കാഞ്ചീപുരത്തെ മക്കൾ നീതി മയ്യം സ്ഥാനാര്‍ഥി എസ്‌ കെ ജി ഗോപിനാഥിന് വേണ്ടി പ്രചാരണം നടത്തി മടങ്ങുകയായിരുന്നു കമല്‍ഹാസൻ. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമലഹാസനും മൽസരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.