ETV Bharat / bharat

സംയോജിത കൃഷിരീതിയിൽ വിജയം കൈവരിച്ച്‌ ശരണ ഗൗഡ - ശരണ ഗൗഡ

കാർഷിക മേഖലയിൽ പുതു പരീക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്ന ശരണ ഗൗഡയ്‌ക്ക്‌ ഹോർട്ടികൾച്ചർ കൃഷി രീതിയോടായിരുന്നു താൽപര്യം

Integrated Farming  Youtube  Karnataka Department of Agriculture  Horticulture  Sharanagowda of Tarakasapeta village in Kalburgi district  Ensemble Agriculture  Karnataka farmer  സംയോജിത കൃഷിരീതി  ശരണ ഗൗഡ  കൽബുർഗിയിലെ തരകസപേട്ട
സംയോജിത കൃഷിരീതിയിൽ വിജയം കൈവരിച്ച്‌ ശരണ ഗൗഡ
author img

By

Published : Jul 1, 2021, 8:44 AM IST

Updated : Jul 1, 2021, 10:02 AM IST

ബെംഗളൂരു: യൂട്യൂബിൽ കണ്ട കൃഷി വീഡിയോകൾ പരീക്ഷിച്ച്‌ നോക്കി സംയോജിത കൃഷിരീതിയിൽ വിജയം കൈവരിച്ച ഒരു കർഷകനെ പരിചയപ്പെടാം. കൽബുർഗിയിലെ തരകസപേട്ടയിലുള്ള ശരണ ഗൗഡയാണ്‌ വേറിട്ട കൃഷിരീതിയിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുന്നത്‌. കാർഷിക മേഖലയിൽ പുതു പരീക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്ന ശരണ ഗൗഡയ്‌ക്ക്‌ ഹോർട്ടികൾച്ചർ കൃഷി രീതിയോടായിരുന്നു താൽപര്യം.

സംയോജിത കൃഷിരീതിയിൽ വിജയം കൈവരിച്ച്‌ ശരണ ഗൗഡ

ഹോർട്ടികൾച്ചർ കൃഷിരീതി

കൃഷിയിടത്തിൽ ചന്ദനമരവും മാവും ഉൾപ്പെടെ പതിനാല് വ്യത്യസ്ത ഇനം മരങ്ങളും ഇദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. ഹോർട്ടികൾച്ചർ കൃഷിരീതിയിൽ കൂടുതൽ അറിവ്‌ നേടുന്നതിനായി ഹോർട്ടികൾച്ചർ വിദഗ്‌ധരെയും അദ്ദേഹം സമീപിക്കാറുണ്ട്‌. മാവിനെക്കൂടാതെ സപ്പോട്ട, വേപ്പ്, ജാവ പ്ലം , കസ്റ്റാർഡ് ആപ്പിൾ, നെല്ലിക്ക, മഹാഗണി, റോസ് വുഡ് എന്നിവയും അദ്ദേഹത്തിന്‍റെ തോട്ടത്തിൽ വളരുന്നുണ്ട്‌.

വനം വകുപ്പിന്‍റെ പിന്തുണ

വനം വകുപ്പിന്‍റെയും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന്‍റെയും സഹായത്തോടെയാണ്‌ സംയോജിത കൃഷിരീതി പരീക്ഷിച്ചതെന്ന്‌ ശരണ ഗൗഡ പറയുന്നു. മൂന്ന്‌ ഏക്കറിലായി 2,700 തരം വ്യത്യസ്‌ത ഫല വ്യക്ഷാദികൾ നട്ടുപിടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ കൃഷി രീതി തനിക്ക്‌ നൂറ്‌ ശതമാനം വിജയം നല്‍കിയെന്നും അദ്ദേഹം പറയുന്നു. ഇത്തവണത്തെ കൃഷിവകുപ്പിന്‍റെ "സമഗ്ര കാർഷിക" അവാർഡും ശരണ ഗൗഡ സ്വന്തമാക്കിയിട്ടുണ്ട് .

Last Updated : Jul 1, 2021, 10:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.