കല്‍ബുര്‍ഗി (കര്‍ണാടക): സ്വകാര്യ സ്ലീപ്പര്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം. സെക്കന്തരാബാദ് സ്വദേശികളായ അര്‍ജുന്‍ കുമാര്‍ (37), സരളാദേവി (35), ബിവാന്‍ (4), ദിക്‌സിറ്റ് (9), അനിത രാജു (40), ശിവകുമാര്‍ (35), റവാലി (30) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച (ഇന്ന്) രാവിലെ ആയിരുന്നു അപകടം.
ഡ്രൈവര്‍ ഉള്‍പ്പെടെ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. ബസില്‍ ബാക്കിയുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.