സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് ബോളിവുഡ് താരം കജോൾ Kajol. വെള്ളിയാഴ്‌ച ഇൻസ്‌റ്റഗ്രാമില്‍ Instagram നിഗൂഢമായൊരു ഹ്രസ്വ കുറിപ്പ് cryptic post താരം പങ്കുവച്ചിരുന്നു. നടി തന്‍റെ ജീവിതത്തിലെ ദുഷ്‌കരമായ സമയത്തെ കുറിച്ചാണ് പോസ്‌റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
'സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു' - എന്ന അടിക്കുറിപ്പില്‍ 'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണത്തെ നേരിടുന്നു' - എന്ന പോസ്‌റ്റാണ് താരം പങ്കുവച്ചത്. കജോളിന്‍റെ ഈ പോസ്‌റ്റ് Kajol's cryptic post സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്.
താൻ ഡിജിറ്റൽ ഡിറ്റോക്‌സിലേയ്‌ക്ക് digital detox പോകുകയാണെന്ന് കജോൾ തന്‍റെ എല്ലാ സോഷ്യൽ മീഡിയ പേജുകളിലൂടെയും ആരാധകരെ അറിയിച്ചിട്ടുണ്ട്. [ഡിജിറ്റൽ ഡിറ്റോക്‌സ്- സമ്മർദ്ദം കുറയ്ക്കുന്നതിനോ മറ്റോ ഒരു വ്യക്തി സ്‌മാർട്ട് ഫോണോ കമ്പ്യൂട്ടറോ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്.]
ഇൻസ്‌റ്റഗ്രാമിൽ 14.4 മില്യൺ ഫോളോവേഴ്‌സ് Instagram followers ഉള്ള താരം ഏറ്റവും ഒടുവിലത്തെ പോസ്‌റ്റ് ഒഴികെയുള്ള (സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള പ്രഖ്യാപിച്ച) എല്ലാ പോസ്‌റ്റുകളും ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്‌തു. കജോളിന്‍റെ ഈ തീരുമാനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. അതേസമയം താരത്തിന്‍റെ വരാനിരിക്കുന്ന സീരീസിന്‍റെ പ്രൊമോഷന്‍ തന്ത്രമാണ് ഇതെന്നും ഒരുകൂട്ടര്‍ പറയുന്നു.
താരം ട്വിറ്ററിലും ഫേസ്ബുക്കിലും ഇതേ പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്കില്‍ 28 ദശലക്ഷം ഫോളേവേഴ്‌സും ട്വിറ്ററില്‍ 3.6 ദശലക്ഷം ഫോളോവേഴ്‌സുമാണ് 48കാരിയായ കജോളിന് ഉള്ളത്. ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും പഴയ പോസ്‌റ്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും താരത്തിന്‍റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇപ്പോഴും പഴയ പോസ്‌റ്റുകള്‍ നിലനില്‍ക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനില്‍ക്കാനുള്ള താരത്തിന്‍റെ തീരുമാനത്തില്‍ നിരവധി കണ്ടെത്തലുകളുമായി ഒരു കൂട്ടം പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. കജോളിനെ വിഷമിപ്പിക്കുന്ന എന്തോ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കജോളിന്‍റെ പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി നിരവധി ആരാധകരും രംഗത്തെത്തി. 'ദയവായി താങ്കളില്‍ തന്നെ ശ്രദ്ധ ചെലുത്തുക' - എന്നാണ് ഒരു ആരാധകന്‍റെ കുറിപ്പ്. താരത്തിന് ജീവിതത്തില്‍ എന്തെങ്കിലും പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിൽ അതിനെ നേരിടാൻ ഒരു ആരാധകന്‍ വെർച്വൽ 'സ്നേഹവും ശക്തിയും' (ഇമോജി) അയച്ചു.
താരത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് കജോൾ, സോഷ്യൽ മീഡിയയില്‍ നിന്നും പുറത്തു പോകുന്നതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. 'ഇത് നടിയുടെ പുതിയ ഒടിടി സീരീസായ ദ ഗുഡ് 'വൈഫി'ന് The Good Wife series വേണ്ടിയുള്ള പ്രൊമോഷന്‍ തന്ത്രം.' - ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്.
'ദ ഗുഡ് വൈഫ്' എന്ന പേരിലുള്ള യുഎസ് സീരീസിന്‍റെ ഇന്ത്യൻ അഡാപ്റ്റേഷനാണ് അതേപേരിലുള്ള സീരീസ്. സുപര്‍ണ് വര്‍മ സംവിധാനം ചെയ്‌ത എട്ട് എപ്പിസോഡുകളുള്ള സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് Disney + Hotstar സ്‌ട്രീമിങ് നടത്തുക.
പ്രോജക്‌ടുകളുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചുള്ള കജോളിന്‍റെ വാക്കുകള്‍ അടുത്തിടെ മാധ്യമശ്രദ്ധ നേടിയിരുന്നു. പ്രോജക്‌ടുകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് താരത്തിന് വ്യക്തമായ ധാരണയുണ്ട്. 'ഒരുപാട് ആളുകള്‍ എന്നെ സമീപിക്കുന്നു. തിരക്കഥ മുഴുവനും വായിക്കേണ്ടതിനാല്‍ ഇത് എനിക്ക് ശരിയാകില്ല. എനിക്ക് താത്‌പര്യമില്ലാത്ത ചില വിഭാഗങ്ങളുണ്ട്.' - ഇപ്രകാരമായിരുന്നു കജോള്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചത്.
Also Read: 'ഞാന്‍ എങ്ങനെയാണ് സുന്ദരി ആയത് എന്ന് ചോദിക്കുന്നവര്‍ക്കായി'; ട്രോളുകള്‍ക്ക് കജോളിന്‍റെ മറുപടി