ETV Bharat / bharat

ഗൗണ്‍ ധരിക്കവെ നിലത്തുവീണ റിവോള്‍വറില്‍ നിന്ന് വെടിപൊട്ടി ജഡ്‌ജിയ്‌ക്ക് പരിക്ക് - മിര്‍സാപൂര്‍

മിര്‍സാപൂര്‍ അഡിഷണല്‍ ജില്ല ജഡ്‌ജ് തലേവര്‍ സിങ്ങിനാണ് പരിക്കേറ്റത്. ചേംബറില്‍ വച്ച് ഗൗണ്‍ ധരിക്കുന്നതിനിടെ താഴെ വീണ റിവോള്‍വര്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു

Judge injured by shot in court  Judge injured by shot from revolver  Judge injured from revolver while wearing gown  വെടിയേറ്റ് ജഡ്‌ജിയ്‌ക്ക് പരിക്ക്  ജഡ്‌ജിയ്‌ക്ക് പരിക്ക്  മിര്‍സാപൂര്‍ അഡിഷണല്‍ ജില്ല ജഡ്‌ജ്  മിര്‍സാപൂര്‍  തലേവര്‍ സിങ്
ജഡ്‌ജിയ്‌ക്ക് പരിക്ക്
author img

By

Published : Jan 21, 2023, 6:15 PM IST

മിര്‍സാപൂര്‍ (യുപി): ചേംബറില്‍ വച്ച് ഗൗണ്‍ ധരിക്കുന്നതിനിടെ താഴെ വീണ തോക്കില്‍ നിന്ന് വെടിപൊട്ടി ജഡ്‌ജിയ്‌ക്ക് പരിക്ക്. മിര്‍സാപൂര്‍ അഡിഷണല്‍ ജില്ല ജഡ്‌ജ് തലേവര്‍ സിങ്ങിനാണ് പരിക്കേറ്റത്. താഴെ വീണ അദ്ദേഹത്തിന്‍റെ ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയേറ്റത്.

മിര്‍സാപൂര്‍ കോടതി കോംപ്ലക്‌സിലെ ചേംബറിലാണ് സംഭവം. കാലിന് വെടിയേറ്റ ജഡ്‌ജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഉടന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ബുള്ളറ്റ് നീക്കം ചെയ്‌തിട്ടുണ്ട്. ജഡ്‌ജി അപകടനില തരണം ചെയ്‌തതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ചേംബറില്‍ വച്ച് ഗൗണ്‍ ധരിക്കവെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ നിലത്തു വീഴുകയായിരുന്നു. വെടിപൊട്ടിയതിനെ തുടര്‍ന്ന് കോടതിമുറിയില്‍ ആളുകള്‍ പരിഭ്രാന്തരായി. അഭിഭാഷകരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അന്വേഷിക്കുമെന്ന് എഎസ്‌പി ശ്രീകാന്ത് പ്രജാപതി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.