ന്യൂഡല്‍ഹി: PM Modi's Security Lapse: പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്‌ചയില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷ മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനാണ്. കോണ്‍ഗ്രസിന്‍റെ കെടുകാര്യസ്ഥത കാരണം പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം 15-20 മിനിറ്റിലധികം ഫ്ലൈ ഓവറിൽ കുടുങ്ങിയത് രാഷ്‌ട്രത്തലവന് വലിയ ഭീഷണിയായി മാറിയെന്നും ജെപി നദ്ദ ആരോപിച്ചു.
-
What is extremely worrisome is that this incident was also a big security lapse as far as the PM is concerned. Protestors were given access to the Prime Minister’s route while the Punjab CS and DGP gave assurances to SPG that the route is clear.
— Jagat Prakash Nadda (@JPNadda) January 5, 2022 " class="align-text-top noRightClick twitterSection" data="
">What is extremely worrisome is that this incident was also a big security lapse as far as the PM is concerned. Protestors were given access to the Prime Minister’s route while the Punjab CS and DGP gave assurances to SPG that the route is clear.
— Jagat Prakash Nadda (@JPNadda) January 5, 2022What is extremely worrisome is that this incident was also a big security lapse as far as the PM is concerned. Protestors were given access to the Prime Minister’s route while the Punjab CS and DGP gave assurances to SPG that the route is clear.
— Jagat Prakash Nadda (@JPNadda) January 5, 2022
വിഷയം അഭിസംബോധന ചെയ്യാനോ പരിഹരിക്കാനോ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തയാറായില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ വിസമ്മതിച്ചതായും നദ്ദ ആരോപിച്ചു.
'വോട്ടർമാരുടെ കൈയില്‍ നിന്ന് പരാജയം ഭയന്ന്, പഞ്ചാബിലെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ പരിപാടികൾ അട്ടിമറിക്കാൻ സാധ്യമായ എല്ലാ തന്ത്രങ്ങളും പരീക്ഷിക്കുകയാണ്' എന്നും നദ്ദ ട്വിറ്ററിലൂടെ അറിയിച്ചു.
ALSO READ: വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി