ന്യൂഡൽഹി: ഇന്ത്യയിലെ കൗമാരക്കാരിൽ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിനുള്ള അനുമതി തേടി ജോൺസൺ & ജോൺസൺ (ജെ & ജെ). 12 മുതൽ 17 വയസുവരെയുള്ളവരിൽ വാക്‌സിൻ പരീക്ഷണം നടത്താനാണ് ജെ & ജെ അനുമതി തേടിയത്.
Also Read: നിരോധിത പ്ലാസ്റ്റിക് ഉപയോഗം; ഇൻഡിഗോ എയർലൈൻസിന് പിഴ
ഒറ്റഡോസ് കൊവിഡ് വാക്‌സിനാണ് ജെ & ജെയുടേത്. അടിയന്തര ഉപയോഗത്തിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയ ഏക ഒറ്റഡോസ് വാക്‌സിനാണ് ജെ & ജെയുടേത്. ഇന്ത്യൻ ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ജെ&ജെ വാക്‌സിൻ വിതരണം നടത്തുന്നത്. കൊവിഡിനെതിരെ ജെ&ജെ വാക്‌സിൻ 85 ശതമാനത്തോളം ഫലപ്രാപ്തി നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നിലവിൽ അഞ്ച് കൊവിഡ് വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി, മോഡേണ എന്നിവയാണ് ഇന്ത്യ അംഗീകരിച്ച മറ്റു വാക്‌സിനുകൾ.