ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഡോ. ബി ആർ അംബേദ്കർ സെൻട്രൽ ലൈബ്രറി അടച്ചിടുമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) അധികൃതർ അറിയിച്ചു. ലൈബ്രറി വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് വിദ്യാർഥികളുടെ ഇടയിൽ നിന്നും കടുത്ത ആവശ്യം ഉയരുന്നതിനിടയിലാണ് തീരുമാനം.
സർക്കാരിന്‍റെ നിർദ്ദേശപ്രകാരം ലൈബ്രറി ഉടൻ തുറക്കുമെന്ന് സർവകലാശാല ജൂൺ 11ന് അറിയിച്ചിരുന്നു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യവും ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണും കണക്കിലെടുത്ത് ലൈബ്രറി ഉടൻ തുറക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
Also Read: വിവാദങ്ങള്‍ക്കിടെ ഇടതുമുന്നണി യോഗം ഇന്ന്
ഈ മാസം ആദ്യം വിദ്യാർഥികളുടെ സംഘം ലൈബ്രറിയിൽ അതിക്രമിച്ച് കയറി സെക്യൂരിറ്റികളുമായി കലഹിക്കുകയും ലൈബ്രറി കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് സർവകലാശാല ഭരണകൂടം ആരോപിച്ചിരുന്നു. ലൈബ്രറിയിൽ കലഹം ഉണ്ടാക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.