ETV Bharat / bharat

ജാർഖണ്ഡിൽ 517 പുതിയ കൊവിഡ് രോഗികൾ കൂടി

മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്ന് തന്നെ.

Jharkhand reports 12 new Covid-19 deaths  517 fresh cases  ജാർഖണ്ഡിൽ 517 പുതിയ കൊവിഡ് രോഗികൾ കൂടി  ജാർഖണ്ഡ്  Jharkhand  മരണനിരക്ക്  റാഞ്ചി  കൊവിഡ്
ജാർഖണ്ഡിൽ 517 പുതിയ കൊവിഡ് രോഗികൾ കൂടി
author img

By

Published : Jun 6, 2021, 6:20 PM IST

റാഞ്ചി: 517 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ജാർഖണ്ഡിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,40,925 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 12 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,046 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 15 ജില്ലകളിൽ കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാഞ്ചി, ഈസ്റ്റ് സിങ്ഭും എന്നിവിടങ്ങളിലും മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. റാഞ്ചി, ഈസ്റ്റ് സിങ്ഭും, വെസ്റ്റ് സിങ്ഭും എന്നിവിടങ്ങളിൽ രണ്ട് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലായി തന്നെ തുടരുകയാണ്. രാജ്യത്തെ മരണനിരക്ക് 1.20% ആയപ്പോഴും സംസ്ഥാനത്തെ മരണനിരക്ക് 1.48 ശതമാനമാണ്. എന്നാൽ വീണ്ടെടുക്കൽ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. രാജ്യത്തിന്‍റെ വീണ്ടെടുക്കൽ നിരക്ക് 93.40% ആണ്. സംസ്ഥാനത്തിന്‍റേത് 96.68%ഉം ആണ്. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 6,239 ആണ്. ആകെ 3,29,640 പേർ കൊവിഡ് മുക്തി നേടി.

Also Read: കൊവിഡ് ഡൽഹി വിടുന്നു; 24 മണിക്കൂറിനിടെ 381 കേസുകൾ മാത്രം

കൊവിഡിന്‍റെ രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തെ മരണനിരക്ക് 0.9 ശതമാനത്തിൽ നിന്ന് 1.46 ശതമാനമായി ഉയർന്നിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കുറക്കുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൗൺ ജൂൺ 10 വരെ നീട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.