റാഞ്ചി : ജാർഖണ്ഡില്‍ വാഹനാപകടത്തില്‍ നാല് മരണം.എൻ.എച്ച് 33 രാംഗഡിലെ പട്ടേൽ ചൗക്കിലാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ALSO READ l '25 ലക്ഷവും ഇന്നോവ കാറും, പിന്നെ 280 പവനും': ഇത് ഡിണ്ടിഗലിലെ ഡോക്‌ടറുടെ വീട്ടില്‍ നിന്ന് കവർന്നതാണ്
ബ്രേക്ക് നഷ്‌ടപ്പെട്ട ട്രെയ്‌ലര്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. മൂന്ന് എസ്.യു.വി കാറുകളിലേക്കും രണ്ട് മോട്ടോർ ബൈക്കുകളിലേക്കും പാഞ്ഞുകയറിയാണ് അപകടം.
പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളും തകർന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയിൽ വന്‍ ഗതാഗതക്കുരുക്കുണ്ടായി.