ETV Bharat / bharat

മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

നാല് ലക്ഷം വീതമാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്

Jharkhand govt to pay compensation  kerosene stove blasts victims  Hazaribagh kerosene stove blasts  Hemant Soren to pay compensation  മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അഞ്ച് മരണം  മരിച്ചവരുടെ കുടുംബത്തിന് ധനസഹായം  പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍
author img

By

Published : Mar 2, 2021, 10:10 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം വീതമാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഹസാരിബാഗ് ജില്ലയിലാണ് അപകടം നടന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പ്രഖ്യാപനം നടത്തിയത്. ഹസാരിബാഗ് ജില്ലയില്‍ നിന്നുള്ള നിയമസഭാംഗം മനിഷ് ജസ്‌വാളാണ് നിയമസഭയില്‍ വിഷയം ഉന്നയിച്ചത്.

പാചകത്തിനായി ഉപയോഗിക്കുന്ന മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒന്ന് വരെ 10 സ്ഫോടനങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. മണ്ണെണ്ണ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിരുന്നു. ഇതില്‍ മായം ചേര്‍ത്തതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.