ഇംഫാല്‍ : ജനതാദള്‍ യുണൈറ്റഡിന്‍റെ ആറ് എംഎല്‍എമാര്‍ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിയെ പിന്തുണയ്ക്കും. മണിപ്പൂരില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ നേടിയാണ് ബിജെപി മണിപ്പൂരില്‍ അധികാരം നിലനിര്‍ത്തിയത്.
ALSO READ: രണ്ടാം യോഗി മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെന്ന് സൂചന
മണിപ്പൂരിലെ ജനതയുടെ താല്‍പ്പര്യം കണക്കിലെടുത്ത് ബിജെപിക്ക് പിന്തുണ നല്‍കുകയാണെന്നും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷ ബിജെപി നിലനിര്‍ത്തണമെന്നും ജെഡിയു ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുമുക്‌ചാമ് ജോയികിസാന്‍ ജെഡിയുവിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.