ETV Bharat / bharat

'മോദിയും ഷായും നൂറുതവണ വന്നിട്ടും കാര്യമില്ല, ഇത്തവണ കര്‍ണാടക ജെഡിഎസ് പിടിക്കും'; ബിജെപിക്കെതിരെ എച്ച്‌ഡി കുമാരസ്വാമി

author img

By

Published : Jan 14, 2023, 10:26 PM IST

Updated : Jan 14, 2023, 10:34 PM IST

കര്‍ണാടക ഭരിക്കുന്ന ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്‍റെ പ്രകടനം മോശമാണെന്നും മോദിയുടേയും അമിത്‌ഷായുടേയും ഇടപെടല്‍ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നുമാണ് എച്ച്‌ഡി കുമാരസ്വാമിയുടെ അവകാശവാദം

jds leader hd Kumaraswamy  hd Kumaraswamy against Karnataka bjp govt  കര്‍ണാടക ജെഡിഎസ് പിടിക്കും എച്ച്‌ഡി കുമാരസ്വാമി  എച്ച്‌ഡി കുമാരസ്വാമി  എച്ച്‌ഡി കുമാരസ്വാമിയുടെ അവകാശവാദം
ബിജെപിക്കെതിരെ എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു : ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നൂറ് തവണ സന്ദര്‍ശനം നടത്തിയാല്‍ പോലും ആ പാര്‍ട്ടിയ്‌ക്ക് രക്ഷയില്ലെന്ന് ജെഡി(എസ്) നേതാവ് എച്ച്‌ഡി കുമാരസ്വാമി. ബിജെപി വളരെ മോശം ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അവരുടെ കാര്യം കഷ്‌ടത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായും വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിനുമായാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും കര്‍ണാടകയില്‍ ഇടയ്‌ക്കിടെ സന്ദര്‍ശനത്തിനെത്തുന്നത്. ഇതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തങ്ങളുടെ പാർട്ടി, പഴയ മൈസൂരു പ്രദേശത്തിനും അപ്പുറത്തേക്ക് വളരുമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്‌ഡി കുമാരസ്വാമി ശനിയാഴ്‌ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണാടകയിൽ തങ്ങളുടെ പരമാവധി ശക്തി ഉപയോഗിച്ച് സർക്കാർ രൂപീകരിക്കും.

സംസ്ഥാനത്തിന്‍റെ ഗ്രാമപ്രദേശങ്ങളിൽ അടക്കം ശക്തമായ പിന്തുണയാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 93 സ്ഥാനാർഥികളുടെ പട്ടികയില്‍ തീരുമാനമായിട്ടുണ്ട്. അത് മെയ് മാസത്തോടെ തന്‍റെ പാര്‍ട്ടി പ്രഖ്യാപിക്കും. അതുകഴിഞ്ഞ്, 10 ദിവസത്തിനുള്ളിൽ 50-60 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പ്രഖ്യാപിക്കും.

'കര്‍ണാടക പിടിക്കും, ആത്‌മവിശ്വാസമുണ്ട്': 'എന്‍റെ അഭിപ്രായത്തിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷമുള്ള ജെഡി(എസ്) സർക്കാർ കര്‍ണാടകയില്‍ ഉണ്ടാവും. അതിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. ജനങ്ങളുടെ സ്‌പന്ദനം അറിയാന്‍ കഴിയുന്നതുകൊണ്ടാണ് ഞാൻ ഇതേക്കുറിച്ച് കൃത്യമായി പറയുന്നത്. പഴയ മൈസൂരു മേഖലയിലെ ചില നിയോജകമണ്ഡലങ്ങളിൽ മാത്രമായിരുന്നു ഞങ്ങളുടെ പാര്‍ട്ടിയുടെ സ്വാധീനം. ഇന്ന്, അതിരുകൾക്കപ്പുറത്തേക്ക് വളരാന്‍ കഴിഞ്ഞു. ഞങ്ങൾ ഉറപ്പിച്ച ലക്ഷ്യത്തിലെത്തും എന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്'. - ബെംഗളൂരു പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംവദിക്കവേ, എച്ച്‌ഡി കുമാരസ്വാമി ശുഭപ്രതീക്ഷ പങ്കുവച്ചു.

224 അംഗ നിയമസഭയില്‍ താനും തന്‍റെ പാർട്ടിയും 123 സീറ്റ് നേടും. ആ ലക്ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അത് നേടുക തന്നെ ചെയ്യും. ദേശീയ പാർട്ടികൾക്കെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഒരു പ്രാദേശിക പാർട്ടിക്ക് അവസരം നൽകണമെന്ന് അവർ ആഗ്രഹിക്കുന്നു. മോദിയും ഷായും നൂറ് തവണ വന്നാലും കർണാടകയിൽ ബിജെപിക്ക് ബുദ്ധിമുട്ടാണ്. കാരണം അവരുടെ സർക്കാർ സംസ്ഥാനത്ത് മോശം പ്രകടനമാണ് നടത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ പേരിലാണ് ബിജെപി വോട്ട് തേടുന്നത്. കോൺഗ്രസ്, ഭാരത് ജോഡോ യാത്രയെയാണ് എടുത്തുകാട്ടുന്നത്. എന്നാല്‍, ഇവരൊക്കെ നടത്തുന്ന പരിപാടികൾക്ക് ജനവിധി ആവശ്യമാണെന്ന് പറയുന്നത് ജെഡിഎസ് മാത്രമാണ്.

'ഞങ്ങളല്ല, അവരാണ് ഉത്തരം പറയേണ്ടത്': നിലവിൽ ഒരു പാർട്ടിയുമായും സഖ്യം വേണ്ടതില്ല. സമാന ചിന്താഗതിയുള്ള ഏതെങ്കിലും ചെറിയ പാർട്ടികൾ മുന്നോട്ട് വന്നാൽ അവരെ കൂടെക്കൂട്ടും. സംസ്ഥാനത്തെ ആകെ ജനസംഖ്യയായ 6.5 കോടി മനുഷ്യരുടെ പാര്‍ട്ടിയാണ് തന്‍റേത്. തന്‍റെ പാർട്ടിയെ കോണ്‍ഗ്രസും ബിജെപിയും പരസ്‌പരം 'ബി ടീം' എന്നാണ് വിളിക്കുന്നത്. എന്നാല്‍, കോൺഗ്രസും ബിജെപിയും ആരുടെ ബി ടീമാണെന്ന് അവര്‍ വ്യക്തമാക്കണം. ഇത്തവണ ബിജെപിയും കോൺഗ്രസും തെറ്റായ പ്രചാരണം നടത്തിയിട്ടും ഒരു കാര്യവുമില്ല.

ഇക്കാര്യത്തിന്‍റെ ജനങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. ഗ്രാമീണര്‍ തന്നെ കുമാരണ്ണയായാണ് കാണുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താൻ സംസ്ഥാനമൊട്ടാകെയുള്ള 'പഞ്ചരത്ന രഥ യാത്ര' നടത്തും. 123 സീറ്റ് ലക്ഷ്യംവച്ചാണ് ജെഡി(എസ്) ശ്രമം നടത്തുന്നത്. താൻ 18 മണിക്കൂറാണ് നാടിനായി പ്രവര്‍ത്തിക്കുന്നത്. വെറും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. മാർച്ച് മാസം സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളില്‍ ദിവസവും 140 കിലോമീറ്റർ സഞ്ചരിച്ച്, ഗ്രാമീണരെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Jan 14, 2023, 10:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.