ETV Bharat / bharat

JDS BJP Alliance: ബിജെപിയുമായുള്ള സഖ്യത്തിൽ അതൃപ്‌തി; ജെഡിഎസിൽ കൂട്ടരാജി

JDS leaders resignation: മൈസൂരിലെ 100 ജെഡിഎസ് ഭാരവാഹികൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്‌തിയാണ് രാജിക്ക് കാരണം.

author img

By ETV Bharat Kerala Team

Published : Sep 28, 2023, 7:33 AM IST

Updated : Sep 28, 2023, 1:42 PM IST

JDS BJP Alliance  JDS office bearers from Mysore resigned from party  JDS leaders resigned from party  BJP JDS Alliance karnataka  ബിജെപി ജെഡിഎസ് സഖ്യം  ജെഡിഎസ് ഭാരവാഹികൾ രാജി  ജെഡിഎസ് കൂട്ടരാജി  ജെഡിഎസ് നേതാക്കളുടെ കൂട്ടരാജി  JDS leaders from Mysore resigned from party  JDS leaders resignation
JDS BJP Alliance

മൈസൂരു : ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ച് മൈസൂരു നഗരത്തിലെ നരസിംഹരാജ മണ്ഡലത്തില്‍ (Narasimharaja constituency) ജെഡിഎസ് ഭാരവാഹികൾ ഉൾപ്പെടെ 100 പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു (JDS office bearers from Mysore resigned from JDS party). സംസ്ഥാന ജെഡിഎസ് സെക്രട്ടറിയായ അബ്‌ദുൾ ഖാദറിന്‍റെ (Abdul Khader) നേതൃത്വത്തിലുള്ള ഭാരവാഹികളാണ് ഇന്നലെ കൂട്ടരാജി സമർപ്പിച്ചത് (JDS leaders resignation).

'രാജ്യത്തുടനീളം ബിജെപിയും (BJP) ആർഎസ്എസും (RSS) മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചരണം നടത്തുകയാണെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം വോട്ടുകൾ വേണ്ടെന്ന് ബിജെപി നേതാക്കൾ തുറന്നടിച്ചു പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കർണാടകയിൽ ബിജെപിയുമായുള്ള ജെഡിഎസ് സഖ്യം തങ്ങളെയെല്ലാം വേദനിപ്പിച്ചു'- അബ്‌ദുൾ ഖാദർ പറഞ്ഞു (JDS BJP Alliance).

കുമാരസ്വാമിയോടും (Kumaraswamy) ദേവഗൗഡയോടും (Deve Gowda) തങ്ങൾക്ക് ബഹുമാനമുണ്ട്. അധികാര മോഹമില്ലെങ്കിൽ ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സിഎം ഇബ്രാഹിം ഉടൻ രാജിവയ്ക്കണം. കഴിഞ്ഞ ബിജെപി സർക്കാരിന്‍റെ കാലത്ത് അവർ എന്തൊക്കെ പ്രശ്‌നമാണ് ഉണ്ടാക്കിയതെന്ന് അറിയാം. എന്നാൽ ഇപ്പോൾ നിങ്ങൾ വർഗീയ പാർട്ടിയുമായി കൂട്ടുകൂടി. അതുകൊണ്ട് നരസിംഹരാജ മണ്ഡലത്തിലെ ന്യൂനപക്ഷ നേതാക്കളും മതനിരപേക്ഷ ചിന്താഗതിക്കാരായ എല്ലാ പ്രവർത്തകരും രാജി സമർപ്പിക്കുകയാണ്. അടുത്തതായി ഏത് പാർട്ടിയിലേക്ക് പോകണമെന്ന് തങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും അബ്‌ദുൾ ഖാദർ കൂട്ടിച്ചേർത്തു.

Also read: JDS Joined National Democratic Alliance ജനതാദൾ സെക്കുലർ (ജെഡിഎസ്) ബിജെപി സഖ്യത്തില്‍, കേരളത്തില്‍ ആശയക്കുഴപ്പമുറപ്പ്

ജെഡിഎസ് ബിജെപി സഖ്യത്തിൽ (JDS Joined NDA): എച്ച്ഡി ദേവഗൗഡ നേതൃത്വം നല്‍കുന്ന ജനതാദൾ സെക്കുലർ (ജെഡിഎസ്) (Janata Dal (Secular) ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യത്തില്‍ ചേർന്നതായി സെപ്റ്റംബർ 22ന് പ്രഖ്യാപിച്ചിരുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി (HD Kumaraswamy) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit Shah) ഡല്‍ഹിയിലെത്തി കണ്ടതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് (BJP President JP Nadda) ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. സെപ്റ്റംബർ 21ന് എച്ച്ഡി ദേവഗൗഡ (HD Deve Gowda), എച്ച്ഡി കുമാരസ്വാമി, നിഖില്‍ കുമാരസ്വാമി എന്നിവർ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജെഡിഎസിനെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായാണ് ജെ പി നദ്ദ എക്‌സിൽ കുറിച്ചത്. ഈ കൂട്ടുകെട്ട് പുതിയതും ശക്തമായതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എൻഡിഎയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും (Prime Minister Narendra Modi) പിന്തുണ നൽകുമെന്നും ജെ പി നദ്ദ (JP Nadda) കൂട്ടിച്ചേർത്തു.

Last Updated : Sep 28, 2023, 1:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.