ETV Bharat / bharat

Jawan Box Office Collection 700 കോടി കടന്ന് ജവാന്‍; പത്താം ദിനത്തില്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചേക്കാം.. - ഷാരൂഖ് ഖാന്‍

Jawan crossed 400 crores അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഒമ്പതാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ 400 കോടി രൂപ നേടി.

Shah Rukh Khan  Jawan Box Office Collection  Jawan  Jawan Collection  700 കോടി കടന്ന് ജവാന്‍  ജവാന്‍  ജവാന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ജവാന്‍ കലക്ഷന്‍  ഷാരൂഖ് ഖാന്‍  കിംഗ് ഖാന്‍
Jawan Box Office Collection
author img

By ETV Bharat Kerala Team

Published : Sep 16, 2023, 6:03 PM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ റെക്കോഡുകള്‍ കൊയ്യുകയാണ് (Jawan is storming at the box office). സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫിസില്‍ കുതിച്ചുയരുകയാണ്.

തിയേറ്ററുകളിലെത്തി ഒമ്പത് ദിനം പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ 400 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഒമ്പതാം ദിനത്തില്‍ ചിത്രം 20.61 രൂപയാണ് ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്. ഇതോടെ 442.49 കോടി രൂപയാണ് 'ജവാന്‍' ഇതുവരെ ഇന്ത്യയില്‍ നിന്നും വാരിക്കൂട്ടിയത്.

അതേസമയം ആഗോളതലത്തില്‍ ചിത്രം 700 കോടിയുടെ നാഴികക്കല്ലും പിന്നിട്ടു. എന്നാല്‍ പത്താം ദിനത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസിൽ 50 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുക്കൂട്ടലുകള്‍. 'ജവാന്‍' അതിന്‍റെ പത്താം ദിനത്തില്‍ 32 കോടി രൂപ നേടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Jawan witnessing a remarkable journey at box office: ഇന്ത്യയില്‍ നിന്നും 400 കോടി നേടിയ ശേഷം ബോക്‌സോഫിസില്‍ പുതിയ റെക്കോഡുകള്‍ സൃഷ്‌ടിക്കാനൊരുങ്ങുകയാണ് 'ജവാന്‍'. റിലീസ് ചെയ്‌ത് ചിത്രം, രണ്ടാം ആഴ്‌ചയിലേക്ക് കടക്കുമ്പോള്‍, കലക്ഷന്‍റെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ അറ്റ്‌ലി കുമാര്‍ - ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാന്‍' വീണ്ടും ചരിത്രം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Jawan will once again create history).

Also Read: Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി

ഇന്ത്യന്‍ ബോക്‌സോഫിസില്‍ പ്രദര്‍ശന ദിനത്തില്‍ 75 കോടി രൂപയാണ് 'ജവാന്‍' നേടിയത് (Jawan Opening Day Collection). രണ്ടാം ദിനത്തില്‍ 53.23 കോടി രൂപയും മൂന്നും നാലും ദിനത്തില്‍ യഥാക്രമം 77.83 കോടി രൂപയും, 80 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്.

Jawan Box Office Collection: ആദ്യ നാല് ദിവസങ്ങള്‍ക്ക് ശേഷം 'ജവാന്‍' കലക്ഷനില്‍ നേരിയ ഇടിവുണ്ടായി. അഞ്ചാം ദിനത്തില്‍ 30.5 കോടി രൂപയും, ആറാം ദിനത്തില്‍ 27.22 കോടി രൂപയും, ഏഴാം ദിനത്തില്‍ 23 കോടി രൂപയുമാണ് ചിത്രം ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്. എട്ടാം ദിനത്തില്‍ 19 കോടി രൂപയും ചിത്രം നേടിയിരുന്നു.

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് 'ജവാന്‍' നിര്‍മിച്ചത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബര്‍ 7ന് ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. കിംഗ് ഖാനെ കൂടാതെ നയൻതാര, വിജയ് സേതുപതി എന്നിവരും 'ജവാനി'ല്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.