ETV Bharat / bharat

Japan trailer: കൊടും കള്ളനായി കാര്‍ത്തി; കേരള മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് ജപ്പാന്‍ ട്രെയിലര്‍

author img

By ETV Bharat Kerala Team

Published : Oct 30, 2023, 10:51 AM IST

Karthi plays a notorious eccentric thief: കാര്‍ത്തിയുടെ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്. കാര്‍ത്തിയുടെ വോയിസ് ഓവറോടു കൂടിയാണ് ട്രെയിലര്‍ തുടങ്ങുന്നത്..

Japan trailer  Japan trailer released  Karthi plays a notorious eccentric thief  Raju Murugan heist comedy  Raju Murugan  heist comedy moveis  കൊടും കള്ളനായി കാര്‍ത്തി  മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് ജപ്പാന്‍ ട്രെയിലര്‍  ജപ്പാന്‍ ട്രെയിലര്‍  ജപ്പാന്‍  കാര്‍ത്തി
Japan trailer

തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ (Karthi) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ജപ്പാന്‍' (Japan). 'ജപ്പാന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി (Japan Trailer). ഒരു ആക്ഷന്‍ എന്‍റര്‍ടെയിനറാണ് 'ജപ്പാന്‍' എന്നാണ് 2.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തില്‍ ഒരു കൊടിയ കള്ളനായാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത് (Karthi plays a notorious eccentric thief). കാര്‍ത്തിയുടെ ഡയലോഗും ആക്ഷനും ഹൈലൈറ്റാകുന്ന ട്രെയിലറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരും പരാമര്‍ശിക്കുന്നുണ്ട്.

കാര്‍ത്തിയുടെ വോയിസ് ഓവറോടു കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു ചെറിയ മത്സ്യം അമ്മയ്‌ക്ക് വേണ്ടി സമുദ്രത്തില്‍ കുഴി കുഴിച്ചതിനെ കുറിച്ചുള്ള കഥ വിവരിച്ചു കൊണ്ടാണ് 'ജപ്പാന്‍' ട്രെയിലര്‍ തുടങ്ങുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'അവിടെ അത് അതിന്‍റെ വേട്ട തുടങ്ങി. ഞണ്ടിന് ഒന്ന്, തേളിന് ഒന്ന്, മുതലയ്ക്ക് ഒന്ന്, അങ്ങനെ പല കുഴികള്‍ കുഴിക്കാൻ തുടങ്ങി. എന്നാല്‍ അത് കുഴിച്ച ചില കുഴികള്‍ നഷ്‌ടപ്പെട്ടു. പെട്ടെന്ന് ചെറിയ മത്സ്യം ഒരു വലിയ തിമിംഗലമായി വളർന്നു.' -ഇപ്രകാരമാണ് ട്രെയിലറിലെ കാര്‍ത്തിയുടെ വോയിസ്‌ ഓവര്‍.

ഒരു ചെറിയ കള്ളനില്‍ നിന്നും ഒരു രാഷ്‌ട്രീയക്കാരന്‍റെ പക്കല്‍ നിന്നും 200 കോടി രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന കുപ്രസിദ്ധ കൊള്ളക്കാരനായുള്ള കാര്‍ത്തിയുടെ കഥാപാത്രത്തിന്‍റെ വളര്‍ച്ചയുടെ നേര്‍ക്കാഴ്‌ചകളും ട്രെയിലറില്‍ കാണാം. തമിഴ്‌നാട്ടിലും ചെന്നൈയിലും നടന്ന നിരവധി കവർച്ചകളിൽ പങ്കാളിയായ കുപ്രസിദ്ധ മോഷ്‌ടാവിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ജപ്പാന്‍'.

Also Read: കാര്‍ത്തിയുടെ 'ജപ്പാന്‍' ഫസ്‌റ്റ് ലുക്ക് പുറത്ത്

രാജ് മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹേയ്‌സ്‌റ്റ്‌ കോമഡിയില്‍ (Raju Murugan heist comedy) തീര്‍ത്തും വ്യത്യസ്‌തമായ ലുക്കിലാണ് കാര്‍ത്തി പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്‌ത രൂപ ഭാവത്തിലുള്ള കഥാപാത്രത്തെയാണ് 'ജപ്പാനില്‍' കാര്‍ത്തി അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'.

മലയാള നടി അനു ഇമ്മാനുവലാണ് (Anu Emmanuel) സിനിമയില്‍ കാര്‍ത്തിയുടെ നായിക. തെലുഗു നടന്‍ സുനിലും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ വിജയ് മിൽട്ടൺ, ജിതൻ രമേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദീപാവലി റിലീസായാകും തിയേറ്ററുകളില്‍ എത്തുക. തമിഴിന് പുറമെ, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. തമിഴ്‌നാട്, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് 'ജപ്പാന്‍'.

എസ് രവി വര്‍മന്‍ സിനിമയുടെ ഛായാഗ്രഹണവും എസ് ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജിവി പ്രകാശ് കുമാര്‍ ആണ് സംഗീതം. അനല്‍ - അരസ് ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്.

Also Read: കാർത്തിക്ക് പിറന്നാൾ സമ്മാനമായി ‘ജപ്പാന്‍' ടീസർ; ആക്ഷൻ എന്‍റർടെയ്‌നറില്‍ അനു ഇമ്മാനുവല്‍ നായിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.