ETV Bharat / bharat

കൊവിഡ് കാലത്ത് ഇന്ത്യ-ജപ്പാൻ ബന്ധം നിര്‍ണായകം : പ്രധാനമന്ത്രി നരേന്ദ്ര മോദി

author img

By

Published : Jun 27, 2021, 4:41 PM IST

ആഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും ഇന്ത്യ-ജപ്പാൻ ബന്ധം നിര്‍ണായകമെന്ന് മോദി

Japan-India modi news  covid japan india relation modi news  modi japan  modi zen garden news  modi japan company gujarath news  മോദി ജപ്പാന്‍ വാര്‍ത്ത  മോദി ജപ്പാന്‍ ഇന്ത്യ ബന്ധം വാര്‍ത്ത  ജപ്പാന്‍ ഇന്ത്യ ബന്ധം വാര്‍ത്ത  മോദി സെന്‍ ഗാര്‍ഡന്‍ വാര്‍ത്ത  കൊവിഡ് ഇന്ത്യ ജപ്പാന്‍ വാര്‍ത്ത  പ്രധാനമന്ത്രി ജപ്പാന്‍ വാര്‍ത്ത  ഗുജറാത്ത് ജപ്പാന്‍ കമ്പനികള്‍ മോദി വാര്‍ത്ത
കൊവിഡ് കാലത്ത് ഇന്ത്യ-ജപ്പാൻ ബന്ധം നിര്‍ണായകം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ഏറെ പ്രസക്‌തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും ഇന്ത്യ-ജപ്പാൻ ബന്ധം നിര്‍ണായകമാണ്.

നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുക എന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ കൈസൻ അക്കാദമിയും സെൻ ഗാർഡനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളുടെ ബന്ധം

ബാഹ്യ പുരോഗതിക്കൊപ്പം തന്നെ ആഭ്യന്തര പുരോഗതിക്കും സമാധാനത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള പങ്കാളിത്തം ശക്തമായിട്ടുണ്ട്.

ഗുജറാത്തിലെ നിക്ഷേപം

ഗുജറാത്തിൽ വൻതോതില്‍ ജപ്പാൻ നിക്ഷേപം നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു. 135 ൽ കൂടുതല്‍ ജാപ്പനീസ് കമ്പനികൾ ഗുജറാത്തിൽ പ്രവർത്തിക്കുന്നുണ്ട്. വാഹനം, ബാങ്കിങ്, ഫാർമ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ജാപ്പനീസ് കമ്പനികൾക്ക് ഗുജറാത്തിൽ നിക്ഷേപമുണ്ട്.

Also read: വാക്‌സിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മന്‍ കി ബാത്തിൽ മോദി

ആഗോളവും പ്രാദേശികവുമായ വെല്ലുവിളികളോട് പ്രതികരിക്കാന്‍ ഉത്തരവാദിത്തമുള്ള രാജ്യങ്ങളായാണ് ജപ്പാനും ഇന്ത്യയും പരസ്‌പരം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.