ETV Bharat / bharat

കശ്‌മീരില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

മേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരുടെ ആക്രമണമുണ്ടാകുന്നത്.

Encounter continues in Kulgam  Gunfire  Redwani area of south Kashmir district  Redwani village of Kulgam district  third encounter in past 24 hours  കശ്‌മീരില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍  കശ്‌മീരില്‍ ഏറ്റുമുട്ടല്‍  സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍  ഏറ്റുമുട്ടല്‍
കശ്‌മീരില്‍ വീണ്ടും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
author img

By

Published : Jul 9, 2021, 10:26 AM IST

ശ്രീനഗർ: കശ്‌മീരിലെ റെഡ്‌വാനി മേഖലയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസും സൈന്യവും സംയുക്തമായാണ് പരിശോധന നടത്തിയത്.

കശ്‌മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. വ്യാഴാഴ്‌ച ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. കുൽഗ്രാം, പുൽവാമ ജില്ലകളിലാണ് ഏറ്റുമുട്ടലുകളുണ്ടായത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു അല്‍ ബദര്‍ ഭീകരവാദിയും മൂന്ന് ലഷ്‌കർ ത്വയ്‌ബ തീവ്രവാദികളുമാണ്.

Also Read: നാടിന് തീരാ ദുഃഖമായി ശ്രീജിത്തിന്‍റെ വിയോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.