ശ്രീനഗർ: ജമ്മു കശ്മീരിൽ 24 മണിക്കൂറിനിടെ 118 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 3,21,462 ആയി. പുതിയ കൊവിഡ് മരണങ്ങളൊന്നും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 4378 പേരാണ് ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
കേന്ദ്രഭരണ പ്രദേശത്തെ ജമ്മു ഡിവിഷനിൽ 40 കേസുകളും കശ്മീർ ഡിവിഷനിൽ 78 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 19 കേസുകളാണ് ശ്രീനഗറിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
നിലവിൽ 1176 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജമ്മു കശ്മീരിൽ ഇതുവരെ 3,15,908 പേർ രോഗമുക്തി നേടി. കേന്ദ്രഭരണ പ്രദേശത്ത് ഇതുവരെ ബ്ലാക്ക് ഫംഗസിന്‍റെ 35 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.