ദിസ്‌പൂര്‍: അസമിലെ 7.99 ലക്ഷം വീടുകളിൽ ജലവിതരണ പൈപ്പ് സ്ഥാപിച്ചതായി സംസ്ഥാന ജലസേചന വകുപ്പ്. ജൽ ജീവൻ മിഷന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര സർക്കാർ ഇതിനായി 5,601.16 കോടി രൂപ അനുവദിച്ചതായും വകുപ്പ് അറിയിച്ചു.
2019 ഓഗസ്റ്റ് 15 നാണ് സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ ആരംഭിച്ചത്. ആ സമയത്ത്, 25,335 ഗ്രാമങ്ങളിലായി ആകെയുള്ള 63.35 ലക്ഷം വീടുകളില്‍ 1.11 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് ടാപ്പിലൂടെ കുടിവെള്ളമെത്തിയിരുന്നത്. കഴിഞ്ഞ 22 മാസത്തിനിടെ സംസ്ഥാനത്തെ 6.88 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകാനായെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ALSO READ: കൊവിഡ് മുക്തി നേടി രാജ്യതലസ്ഥാനം; ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 0.18 ശതമാനമായി കുറഞ്ഞു