ദോഹ: ഖത്തർ വിദേശകാര്യ മന്ത്രി മൊഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ അൽ-താനിയെ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സന്ദർശനത്തിൽ ഇരുവരും പ്രാദേശിക പ്രശ്‌നങ്ങളും ഉഭയകക്ഷി സഹകരണങ്ങളെകുറിച്ചും ചർച്ച ചെയ്‌തു. കൊവിഡ് രണ്ടാം തരംഗത്തിനിടെ ഖത്തർ രാജ്യത്തിന് ചെയ്‌ത സഹായങ്ങൾക്കും ജയശങ്കർ നന്ദി അറിയിച്ചു.
Also Read: കൊവിഡ് പ്രതിരോധം: മോദി അമേരിക്ക സന്ദര്‍ശിച്ചേക്കും
കഴിഞ്ഞയാഴ്‌ച ജയശങ്കർ ഖത്തർ സുരക്ഷ ഉപദേശകനായ മൊഹമ്മദ് ബിൻ അഹ്മദ് അൽ മെസ്നെദിനെയും സന്ദർശിച്ചിരുന്നു. ഖത്തറിന്‍റെ സുരക്ഷ മേഖലയിൽ അദ്ദേഹത്തിനുള്ള അറിവ് പ്രശംസനീയമാണെന്നും ഇന്ത്യയോട് കാണിക്കുന്ന സഹകരണത്തിന് നന്ദിയെന്നും ജയശങ്കർ ട്വിറ്ററിൽ കുറിച്ചിരുന്നു.
Also Read: എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി