ETV Bharat / bharat

Jailer Box Office Collection : ബോക്‌സ്‌ ഓഫിസില്‍ കുതിച്ച് ജയിലര്‍ ; 600 കോടിക്ക് അരികില്‍ രജനി ചിത്രം, 17-ാം ദിന കലക്ഷന്‍ പുറത്ത് - Nelson Dilipkumar

ആഗോളതലത്തിലും ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസിലും ജയിലര്‍ മുന്നേറുകയാണ്, ചിത്രത്തിന്‍റെ കലക്ഷന്‍ 600 കോടിയോട് അടുക്കുന്നു

Rajinikanth  Rajinikanth in Jailer  Jailer Box Office  Jailer Global Box Office  Jailer Box Office Collection day 17  Rajinikanth starrer  Rajinikanth  ജയിലര്‍ 600 കോടിക്ക് അരികില്‍  ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ജയിലര്‍  ജയിലര്‍  600 കോടിക്ക് അരികില്‍ രജനി ചിത്രം  രജനികാന്ത്  500 കോടി ക്ലബില്‍ ഇടംപിടിച്ച സിനിമകള്‍  500 കോടി ക്ലബ്ബ് ചിത്രങ്ങള്‍  500 കോടി ചിത്രങ്ങള്‍  ബോക്‌സ്‌ ഓഫീസ് വിജയം  ബോക്‌സ്‌ ഓഫീസ് വിജയ ചിത്രങ്ങള്‍  നെല്‍സണ്‍ ദിലീപ്‌കുമാര്‍  Nelson Dilipkumar  Nelson Dilipkumar movies
Jailer Box Office Collection
author img

By ETV Bharat Kerala Team

Published : Aug 27, 2023, 4:34 PM IST

റിലീസ് ചെയ്‌ത് 17 ദിവസം പിന്നിടുമ്പോഴും രജനികാന്തിന്‍റെ (Rajinikanth) 'ജയിലര്‍' (Jailer) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 17-ാം ദിനത്തില്‍ ചിത്രം 5.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് (Jailer Box Office Collection).

റിപ്പോര്‍ട്ടുകള്‍ പ്രകാരം 307.7 കോടി രൂപയാണ് 'ജയിലര്‍' ഇതുവരെ ഇന്ത്യയില്‍ നിന്ന് കലക്‌ട് ചെയ്‌തത്. അതേസമയം ആഗോളതലത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ 'ജയിലര്‍'. ചിത്രം 600 കോടി തികയ്‌ക്കാന്‍ ഇനി അല്‍പ്പദൂരം മാത്രം.

ഓഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രധാനമായും തമിഴില്‍ ഒരുങ്ങിയ ചിത്രം, ഹിന്ദി, കന്നഡ, തെലുഗു എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്‌ത് റിലീസിനെത്തിച്ചിരുന്നു. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയിൽ 'ജയിലര്‍' 235.85 കോടി രൂപയും തൊട്ടടുത്ത ആഴ്‌ച 62.95 കോടി രൂപയുമാണ് കലക്‌ട് ചെയ്‌തത്. റിലീസ് കഴിഞ്ഞുള്ള മൂന്നാമത്തെ വെള്ളിയാഴ്‌ച ചിത്രം 3.4 കോടി രൂപയും നേടി.

Also Read: Jailer box office collection ഇന്ത്യയില്‍ നിന്ന് മാത്രം ജയിലര്‍ 300 കോടിക്ക് അരികില്‍; ആഗോള തലത്തില്‍ 600 കോടി കടക്കുമോ?

അതേസമയം റിലീസ് കഴിഞ്ഞുള്ള മൂന്നാമത്തെ ശനിയാഴ്‌ചയില്‍ തിയേറ്ററുകളില്‍ ആളുകള്‍ കൂടി. എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായി ചിത്രം മൂന്നാമത്തെ ശനിയാഴ്‌ചയില്‍ (17-ാം ദിനം) 5.5 കോടി രൂപ നേടുകയും ചെയ്‌തു.

ആഗോള ബോക്‌സ് ഓഫിസിലും മികച്ച സംഖ്യകളാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 500 കോടി രൂപ നേടുന്ന മൂന്നാമത്തെ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും 'ജയിലര്‍' സ്വന്തമാക്കി. രജനികാന്ത് ചിത്രം 2.0, മണിരത്‌നം സംവിധാനം ചെയ്‌ത 'പൊന്നിയിന്‍ സെല്‍വന്‍ : 1' (Ponniyin Selvan: I) എന്നിവയാണ് ഇതിന് മുമ്പ് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ച തമിഴ് ചിത്രങ്ങള്‍. ഒരു ട്രേഡ് അനലിസ്‌റ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.

Also Read: Rajinikanth meets Akhilesh Yadav: 'യോഗിയെ കണ്ട് കാല്‍ തൊട്ടു, അഖിലേഷിനെ കണ്ട് കെട്ടിപ്പിടിച്ചു''; ചർച്ചയായി രജനിയുടെ ഉത്തരേന്ത്യൻ യാത്ര

'ഞങ്ങൾ ഇന്ന് 600 കോടി ക്ലബ്ബിൽ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ്. സ്വപ്‌ന ഓട്ടം തുടരുന്നു. ആദ്യ ആഴ്‌ച - 458.8 കോടി രൂപ.

രണ്ടാമത്തെ ആഴ്‌ച - 124.18 കോടി

മൂന്നാം ആഴ്‌ചയിലെ ആദ്യ ദിനം - 7.67 കോടി രൂപ

മൂന്നാം ആഴ്‌ചയിലെ രണ്ടാം ദിനം - 6.03 കോടി രൂപ

മൂന്നാം ആഴ്‌ചയിലെ മൂന്നാം ദിനം - 8.36 കോടി രൂപ

ആകെ - 597.04 കോടി രൂപ' - ട്രേഡ്‌ അനലിസ്‌റ്റ് കുറിച്ചു.

Also Read: ജയിലർ വന്നു, ആഘോഷ ലഹരിയില്‍ ആരാധകർ; തലൈവര്‍ ചിത്രത്തിന് ഗംഭീര സ്വീകരണം

നെൽസൺ ദിലീപ്‌ കുമാര്‍ (Nelson Dilipkumar) സംവിധാനം ചെയ്‌ത ജയിലറില്‍ ടൈറ്റിൽ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും കന്നഡ നടൻ ശിവ രാജ്‌കുമാറും ജയിലറില്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് (Anirudh Ravichander) സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.