ETV Bharat / bharat

ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി ഡൽഹി കോടതി - കള്ളപ്പണം വെളുപ്പിക്കൽ കേസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വലിന്‍റെ ഇടക്കാല ജാമ്യം ഡൽഹിയിലെ പട്യാല ഹൗസ് കോടതി നീട്ടിയത്.

Jacqueline Fernandez money laundering case  money laundering case delhi court  court extends interim bail of Jacqueline Fernandez  Jacqueline Fernandez interim bail  Jacqueline Fernandez interim bail  ജാക്വലിൻ ഫെർണാണ്ടസ്  ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം  ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നീട്ടി  ഡൽഹി കോടതി  ഡൽഹിയിലെ പട്യാല ഹൗസ് കോടതി  കള്ളപ്പണം വെളുപ്പിക്കൽ കേസ്  ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസ്
ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി ഡൽഹി കോടതി
author img

By

Published : Oct 22, 2022, 9:33 PM IST

ന്യൂഡൽഹി: നടി ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി ഡൽഹി കോടതി. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വലിന്‍റെ ഇടക്കാല ജാമ്യം ഡൽഹിയിലെ പട്യാല ഹൗസ് കോടതി നീട്ടിയത്.

നേരത്തെ കേസിൽ നടിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സ്‌പെഷ്യൽ ജഡ്‌ജി ശൈലേന്ദ്ര മാലിക് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടർന്ന് കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഒക്‌ടോബർ 22ലേക്ക് മാറ്റിയിരുന്നു.

എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം മുൻ ജഡ്‌ജി പ്രവീൺ സിങ് ഓഗസ്റ്റ് 31ന് പരിഗണിക്കുകയും നടിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി പലതവണ ജാക്വലിന് സമൻസ് അയച്ചിരുന്നുവെങ്കിലും അനുബന്ധ കുറ്റപത്രത്തിൽ ആദ്യമായാണ് പ്രതി ചേർത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.