ETV Bharat / bharat

കൂടുതൽ കൊവിഡ് ആശുപത്രികൾ സ്ഥാപിച്ച് ജമ്മു കശ്‌മീർ സർക്കാർ

author img

By

Published : May 23, 2021, 11:31 AM IST

ആശുപത്രികളിൽ വെന്‍റിലേറ്ററുകളുടെ വിതരണം, ഓക്‌സിജന്‍റെ വിതരണം, പിപിഇ കിറ്റുകൾ, എൻ -95 മാസ്കുകളുടേയും വിതരണം വർധിപ്പിച്ചു.

J-K admin sets up Covid hospitals enhances supply of ventilators oxygen to tackle pandemic കൂടുതൽ കൊവിഡ് ആശുപത്രികൾ സ്ഥാപിച്ച് ജമ്മു കശ്‌മീർ സർക്കാർ ജമ്മു കശ്‌മീർ കൊവിഡ് ജമ്മു കശ്‌മീർ ആന്‍റിജൻ പരിശോധന Jammu and Kashmir Covid Jammu and Kashmir Covid hospitals
കൂടുതൽ കൊവിഡ് ആശുപത്രികൾ സ്ഥാപിച്ച് ജമ്മു കശ്‌മീർ സർക്കാർ

ശ്രീനഗർ: കൊവിഡ് പകർച്ചവ്യാധിയെ നേരിടാൻ കൂടുതൽ കൊവിഡ് ആശുപത്രികൾ സ്ഥാപിച്ച് ജമ്മു കശ്‌മീർ സർക്കാർ. ആശുപത്രികളിൽ വെന്‍റിലേറ്ററുകളുടെ വിതരണം, ഓക്‌സിജന്‍റെ വിതരണം, പിപിഇ കിറ്റുകൾ, എൻ -95 മാസ്കുകളുടേയും വിതരണം എന്നിവ വർധിപ്പിച്ചു. ലെയർ മാസ്കുകൾ, വിടിഎം, സാനിറ്റൈസർ എന്നിവയുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിച്ചു. ലബുകളിൽ പരിശോധന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ആന്‍റിജൻ പരിശോധനയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുകയും ചെയ്തു. ജമ്മു സർക്കാർ മെഡിക്കൽ കോളജിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ജനറേഷൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനൊപ്പം 11350 എൽപിഎം ശേഷിയുള്ള 12 മെഡിക്കൽ ഓക്സിജൻ ജനറേഷൻ പ്ലാന്‍റുകളും ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. 23000 എൽപിഎം ശേഷികൂടി ഉടൻ ചേർക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Also Read: കൊവിഡ് രണ്ടാം തരംഗം കൂടുതലായി ബാധിക്കുന്നത് ചെറുപ്പക്കാരെ...

ഓക്‌സിജൻ വിതരണത്തിൽ വർധനവുണ്ടായപ്പോൾ ഓക്‌സിജൻ കിടക്കകളുടെ ശേഷി 2041 കിടക്കകളിൽ നിന്ന് 2730 കിടക്കകളായി ഉയർത്തി. ഇതിൽ 304 ഓക്‌സിജൻ കിടക്കകൾ ജമ്മുവിലെ ജിഎംസി ആശുപത്രി, എസ്എംജിഎസ് ആശുപത്രി, സൈക്ക്യാട്രി ആശുപത്രി എന്നിവിടങ്ങളിലാണ്. ജമ്മുവിൽ ഇതുവരെ 774,000 പരിശോധനകൾ നടത്തി. ആർ‌ടി‌പി‌സി‌ആർ പരിശോധന ശേഷി വർധിപ്പിച്ചു. കൊവിഡ് പരിശോധക്കായുള്ള കോബാസ് 6,800 പരീക്ഷണ ഉപകരണങ്ങൾ ജമ്മുവിലെ ജി‌എം‌സിയിൽ സ്ഥാപിച്ചു. 24 മണിക്കൂറിൽ 1200 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള ശേഷി ഇതിനുണ്ട്. 138 ഡോക്ടർമാരും 413 പാരാമെഡിക്കുകളും ഉൾപ്പെടെ 551 ആരോഗ്യപ്രവർത്തകരെ നിയമിച്ചു. കൊവിഡ് ആശുപത്രികളിൽ ഓക്സിജൻ വിതരണം നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 500 കിടക്ക ശേഷിയുള്ള ഡിആർഡിഒ ആശുപത്രിയും സ്ഥാപിക്കും. കരാർ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കും. 2021 ജൂൺ ഒന്ന് മുതൽ ആശുപത്രി പ്രവർത്തനം ആരംഭിക്കും.

Also Read: 24.1% പേർക്കും കൊവിഡ് ബാധിച്ചെന്ന് സർവേ, കേന്ദ്ര കണക്കില്‍ 2 ശതമാനത്തിനും താഴെ

ജമ്മുവിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകി വരുന്നു. ഈ പ്രായത്തിലുള്ള 64 ശതമാനം ആളുകൾക്കും ഇതുവരെ വാക്‌സിനേഷൻ നൽകി കഴിഞ്ഞു. വർധിച്ചു വരുന്ന കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ എല്ലാ പുതിയ മെഡിക്കൽ കോളജുകളിലും ആർടി-പിസിആർ പരിശോധന ആരംഭിച്ചു. ആർ‌ടി-പി‌സി‌ആർ പരിശോധനാ ശേഷി പ്രതിദിനം 12,000 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.