ശ്രീനഗര്‍ : സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരെ ജമ്മു കശ്മീര്‍ പൊലീസ് 19 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. അബ്ദുല്‍ റാഷിദ്, മഖാന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ജമ്മു കശ്മീര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ശൈലേന്ദര്‍ സിങ്ങാണ് ഇരുവരെയും മഹോർ തഹ്സിലിയില് വച്ച് അറസ്റ്റ് ചെയ്തത്.
Also Read: അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി
2002 മുതൽ ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. 2002-ൽ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. വിവിധ കേസുകളിലായി ഒളിവില്‍ പോയ നൂറിലേറെ പ്രതികളെ അറ് മാസത്തിനിടെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.