ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കർ ഇ ത്വയ്‌ബയുടെ ടോപ് കമാൻഡർ ഉമർ മുസ്താഖ് ഖണ്ഡേയെ സുരക്ഷ സേന വളഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം വളഞ്ഞത്.
-
LeT commander amongst #top 10 #terrorists namely Umar Mustaq Khandey who was involved in #killing of two police personnel at Baghat #Srinagar & other terror crimes trapped in Pampore #Encounter: IGP Kashmir@JmuKmrPolice https://t.co/sM5w69fifc
— Kashmir Zone Police (@KashmirPolice) October 15, 2021 " class="align-text-top noRightClick twitterSection" data="
">LeT commander amongst #top 10 #terrorists namely Umar Mustaq Khandey who was involved in #killing of two police personnel at Baghat #Srinagar & other terror crimes trapped in Pampore #Encounter: IGP Kashmir@JmuKmrPolice https://t.co/sM5w69fifc
— Kashmir Zone Police (@KashmirPolice) October 15, 2021LeT commander amongst #top 10 #terrorists namely Umar Mustaq Khandey who was involved in #killing of two police personnel at Baghat #Srinagar & other terror crimes trapped in Pampore #Encounter: IGP Kashmir@JmuKmrPolice https://t.co/sM5w69fifc
— Kashmir Zone Police (@KashmirPolice) October 15, 2021
ബാഗട്ട്, ശ്രീനഗർ എന്നിവിടങ്ങളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതടക്കം മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇയാള്‍ ജമ്മുകശ്‌മീര്‍ പൊലീസിന്‍റെ പ്രധാന നോട്ടപ്പുള്ളിയാണ്.
സലിം പരേ, യൂസഫ് കാൺട്രൂ, അബ്ബാസ് ഷെയ്ക്ക്, റയാസ് ഷെട്ടർഗണ്ട്, ഫാറൂഖ് നളി, സുബൈർ വാനി, അഷ്റഫ് മൊൽവി, സാഖിബ് മൻസൂർ, വക്കീൽ ഷാ എന്നിവരാണ് ഖണ്ഡേയെക്കൂടാതെ ജമ്മു പൊലീസിന്‍റെ ടാര്‍ഗറ്റ് ലിസ്റ്റിലുള്ളത്.
also read: സ്വാതന്ത്ര്യചരിത്രത്തിലെ തുടിക്കുന്ന ഓർമയായി വാരാണസിയിലെ ഭാരത് മാതാ മന്ദിർ
അതേസമയം ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകങ്ങൾക്ക് ശേഷമുണ്ടായ എട്ട് ഏറ്റുമുട്ടലുകളിൽ ഇതുവരെ 11 ഭീകരരെ വധിച്ചതായി കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയ് കുമാർ വെള്ളിയാഴ്ച പറഞ്ഞിരുന്നു.