ETV Bharat / bharat

ഛത്തീസ്‌ഗഡിൽ ഐടിബിപിയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാൻ കൊല്ലപ്പെട്ടു - നാരായൺപുർ

നാരായൺപുർ എംഎൽഎ ചന്ദൻ കശ്യപിന്‍റെ യാത്രക്ക് അകമ്പടി പോയ സംഘത്തിന് നേരെയാണ് നക്‌സൽ ആക്രമണം ഉണ്ടായത്

Chhattisgarh: ITBP jawan killed in encounter with Naxals  ITBP  Naxals  ITBP naxal encounter  chhattisgarh  ഛത്തീസ്‌ഗഡിൽ ഐടിബിപിയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ  ജവാൻ കൊല്ലപ്പെട്ടു  നാരായൺപുർ  ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്
ITBP jawan killed in encounter with Naxals
author img

By

Published : Jul 20, 2021, 1:43 PM IST

ഛത്തീസ്‌ഗഡ്: നാരായൺപുർ ജില്ലയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഐടിബിപി ജവാൻ കൊല്ലപ്പെട്ടു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർക്ക് പരിക്ക്. ഐടിബിപിയുടെ 45-ാം ബറ്റാലിയനിലെ റോഡ് ഓപ്പണിങ് പാർട്ടി പട്രോളിങ്ങിന് പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്ന് ബസ്‌തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു.

നാരായൺപുർ എംഎൽഎ ചന്ദൻ കശ്യപിന്‍റെ യാത്ര സുഗമമാക്കുന്നതിനാണ് സേനയെ വിന്യസിച്ചിരുന്നത്. എംഎൽഎയുടെ സംഘം ഓർച്ചയിൽ എത്തിയ ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ഐജി പറഞ്ഞു.

Also Read: വാക്കേറ്റം: ഇന്‍ഡോറില്‍ മദ്യ കരാറുകാരന് വെടിയേറ്റു

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഡോങ്കർ കുന്നുകളിലെ വനമേഖലയിലൂടെ സേന പോകുന്നതിനിടയിൽ നക്‌സലുകളുടെ സംഘം സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ബറ്റാലിയനിലെ കോൺസ്റ്റബിൾ ശിവകുമാർ ആണ് മരിച്ചത്. എഎസ്ഐ കേശവ റാമിന് ആക്രമണത്തിനിടെ പരിക്കേറ്റു. കേശവ റാമിനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും ഓർച്ചയിൽ നിന്ന് എം‌എൽ‌എയെ തിരിച്ചുകൊണ്ടുവരാൻ ഹെലികോപ്റ്റർ അയച്ചതായും ഐജി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.