ശ്രീഹരിക്കോട്ട: ചരിത്രം തീർക്കാൻ ഐഎസ്ആർഒയുടെ എൽവിഎം 3 വൺവെബ് ദൗത്യം ഇന്ന്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് വിക്ഷേപണം ക്രമീകരിച്ചിരിക്കുന്നത്. 36 ഉപഗ്രഹങ്ങളാണ് എൽവിഎം-3 ദൗത്യത്തില്‍ ഇത്തവണ വിക്ഷേപിക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന്‍റെ കൗൺ ഡൗൺ ആരംഭിച്ചതായി ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു.
-
LVM3-M3🚀/OneWeb 🛰 India-2 mission:
— ISRO (@isro) March 25, 2023 " class="align-text-top noRightClick twitterSection" data="
The countdown has commenced.
The launch can be watched LIVE
from 8:30 am IST on March 26, 2023https://t.co/osrHMk7MZLhttps://t.co/zugXQAYy1y https://t.co/WpMdDz03Qy @DDNational @NSIL_India @INSPACeIND@OneWeb
">LVM3-M3🚀/OneWeb 🛰 India-2 mission:
— ISRO (@isro) March 25, 2023
The countdown has commenced.
The launch can be watched LIVE
from 8:30 am IST on March 26, 2023https://t.co/osrHMk7MZLhttps://t.co/zugXQAYy1y https://t.co/WpMdDz03Qy @DDNational @NSIL_India @INSPACeIND@OneWebLVM3-M3🚀/OneWeb 🛰 India-2 mission:
— ISRO (@isro) March 25, 2023
The countdown has commenced.
The launch can be watched LIVE
from 8:30 am IST on March 26, 2023https://t.co/osrHMk7MZLhttps://t.co/zugXQAYy1y https://t.co/WpMdDz03Qy @DDNational @NSIL_India @INSPACeIND@OneWeb
ഉപഗ്രഹങ്ങളുടെ വിക്ഷേപണ ദൗത്യത്തിന്‍റെ കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30-ന് ആരംഭിച്ചതായാണ് ഇന്ത്യൻ ബഹിരാകാശ നിലയം അറിയിച്ചത്. ഇന്ന് ഒമ്പത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് എൽവിഎം-3 റോക്കറ്റ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുമ്പോൾ ഇത് ഇന്ത്യക്ക് നൽകുന്ന രാജ്യാന്തര സ്വീകാര്യത നിസാരമല്ല.
എന്താണ് എൽവിഎം 3 : എൽവിഎം 3 ദൗത്യത്തിന്‍റെ വിക്ഷേപണം 2023 മാർച്ച് 26-ന് ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍റർ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് ലോഞ്ച് ചെയ്യാൻ സജ്ജമാണ്. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റ്‌സ് ലിമിറ്റഡ്, യുണൈറ്റഡ് കിങ്ഡവുമായി (വൺവെബ് ഗ്രൂപ്പ് കമ്പനി) ഐഎസ്ആർഒ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. വൺ വെബ് ഗ്രൂപ്പ് കമ്പനിയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) തമ്മിലുള്ള വാണിജ്യ കരാറിന് കീഴിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിക്കപ്പെടുന്നത്.
എൽവിഎം 2/ വൺവെബ് ഇന്ത്യ ദൗത്യത്തിൽ 36 ഉപഗ്രഹങ്ങളുടെ ആദ്യ സെറ്റ് 2022 ഒക്ടോബർ 23-ന് വിക്ഷേപിച്ചിരുന്നു. 72 ഉപഗ്രഹങ്ങൾ ലോ-എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ഈ ദൗത്യം ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് വിക്ഷേപണമാണ്.
ദൗത്യം ഇങ്ങനെ: ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ), ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റ്‌സ് ലിമിറ്റഡ് വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള ഈ രണ്ടാമത്തെ വിക്ഷേപണ ദൗത്യത്തിൽ എസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്‍റെ പരിഷ്‌കരിച്ച രൂപമായ എൽവിഎം 3 ആണ് ഉപയോഗിക്കുക. എൽവിഎം 35,805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക. ആകെ 72 ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തില്‍ എത്തിക്കാൻ ആണ് പദ്ധതി.
വിക്ഷേപണം പൂർത്തിയാക്കി പത്തൊൻപതാം മിനിറ്റിൽ ആദ്യ ഉപഗ്രഹം വേർപെടും. ഇതുവരെയും പരാജയമറിയാത്ത എൽവിഎം 3 ന്‍റെ എറ്റവും ഭാരമേറിയ ദൗത്യം കൂടിയാകും ഇത്. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തി ഉപഗ്രഹങ്ങളെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുക എന്ന പുത്തൻ സാങ്കേതിക വിദ്യയാണ് ഐഎസ്ആർഒ എൽവിഎം 3 വിക്ഷേപണത്തിൽ സ്വീകരിക്കുന്നത്.
രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിയോളം രൂപയുടെ കരാറാണ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയുമായി നിലവിലുള്ളത്. ആഗോള ഉപഗ്രഹ ഇന്‍റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വൺ വെബിന് ഈ വിക്ഷേപണത്തിന്‍റെ വിജയം അതീവ പ്രാധാന്യമുള്ളതാണ്. ഈ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ വൺ വെബ് ഗ്രൂപ്പ് കമ്പനി തങ്ങളുടെ നിശ്ചിത പ്രോജക്‌ട് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇന്ത്യയുടെ ഭാരതി എയർടെല്ലിന് വലിയ നിക്ഷേപമുള്ള ഈ പ്രോജക്‌ടിന്‍റെ വിജയം ഐഎസ്ആർഒയുടെ ബഹിരാകാശ വിപണി മൂല്യവും വർധിപ്പിക്കും.