ETV Bharat / bharat

വിജയം കണ്ട് ഐഎസ്‌ആർഒയുടെ പിഎസ്എൽവി - സി 55 വിക്ഷേപണം; മലേഷ്യന്‍ ഉപ്രഹങ്ങളിലൂടെ ലക്ഷ്യം ഭൗമനിരീക്ഷണം - പിഎസ്എൽവി

എൻഎസ്ഐഎല്ലുമായുള്ള കരാറിനെ തുടര്‍ന്നാണ് ഭൗമനിരീക്ഷണത്തിനായി ഐഎസ്ആർഒ പിഎസ്എൽവി - സി 55 വിക്ഷേപിച്ചത്

ISRO launches two Singaporean satellites to space  ISRO launches two Singaporean satellites  പിഎസ്എൽവി സി 55 വിക്ഷേപിച്ച് ഐഎസ്ആർഒ  ഉപ്രഹങ്ങളിലൂടെ ലക്ഷ്യം ഭൗമനിരീക്ഷണം  ഐഎസ്ആർഒ  പിഎസ്എൽവി
പിഎസ്എൽവി
author img

By

Published : Apr 22, 2023, 3:04 PM IST

Updated : Apr 22, 2023, 7:26 PM IST

അമരാവതി: ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയില്‍ നിന്നും പിഎസ്എൽവി - സി 55 വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് പിഎസ്എൽവിയിലുള്ളത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എൻഎസ്ഐഎൽ) വാണിജ്യ വിഭാഗവുമായുള്ള കരാർ പ്രകാരമാണ് വിക്ഷേപണം. ഭൗമനിരീക്ഷണം ലക്ഷ്യംവച്ചുള്ളതാണ് ഈ ഉപഗ്രഹങ്ങള്‍.

  • #WATCH | Andhra Pradesh: Indian Space Research Organisation (ISRO) launches its PSLV-C55 with two Singaporean satellites for Earth observation, from Sriharikota.

    (Source: ISRO) pic.twitter.com/oKByHiqXjD

    — ANI (@ANI) April 22, 2023 " class="align-text-top noRightClick twitterSection" data=" ">

ഈ വിജയത്തോടെ, ഐഎസ്‌ആര്‍ഒ 36 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 424 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. 1999 മുതലാണ് ഈ ദൗത്യം തുടങ്ങിയത്. ഉപഗ്രഹം ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിയെന്നും പിഎസ്‌എല്‍വി അതിന്‍റെ വിശ്വാസ്യത തെളിയിച്ചെന്നും ദൗത്യത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

Last Updated : Apr 22, 2023, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.