ബെംഗളൂരു: സിഇ-20 എഞ്ചിന്‍റെ കാര്യക്ഷമത പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിന്‍റെ (ഐപിആർസി) ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം. 25 സെക്കൻഡ് നേരമായിരുന്നു പരീക്ഷണ ദൈർഘ്യം.
-
Few snaps of liftoff. https://t.co/UMfneaWjGK pic.twitter.com/h2oDSDdg6c
— ISRO (@isro) October 23, 2022 " class="align-text-top noRightClick twitterSection" data="
">Few snaps of liftoff. https://t.co/UMfneaWjGK pic.twitter.com/h2oDSDdg6c
— ISRO (@isro) October 23, 2022Few snaps of liftoff. https://t.co/UMfneaWjGK pic.twitter.com/h2oDSDdg6c
— ISRO (@isro) October 23, 2022
36 വൺവെബ് ഇന്ത്യ-1 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായുള്ള LVM3-M3 ദൗത്യത്തിനായി നീക്കിവച്ചിരിക്കുന്ന എഞ്ചിനാണ് സിഇ-20. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) LVM3 റോക്കറ്റിൽ അടുത്ത വർഷം ജനുവരി-ഫെബ്രുവരി സമയത്താകും വൺവെബ് സാറ്റലൈറ്റുകളുടെ അടുത്തഘട്ട വിക്ഷേപണം നടക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് LVM3. നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഉപരിതലത്തിലേക്ക് എത്തിക്കാൻ ഇതിന് ശേഷിയുണ്ട്.
LVM3 വിക്ഷേപണത്തിന് സജ്ജം: ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺവെബിന്‍റെ ആദ്യഘട്ടത്തിലെ 36 ഉപഗ്രഹങ്ങൾ ഒക്‌ടോബർ 23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിച്ചിരുന്നു. LVM3 റോക്കറ്റിന്‍റെ ക്രയോജനിക് അപ്പർ സ്റ്റേജ്, LOX-LH2 പ്രൊപ്പല്ലന്‍റ് കോമ്പിനേഷനിൽ പ്രവർത്തിക്കുന്ന CE-20 എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ശൂന്യതയിൽ നാമമാത്രമായ 186.36kN ത്രസ്റ്റ് (ഒരു വസ്‌തു ഒരേ ദിശയിൽ കറങ്ങുമ്പോൾ അതിനു പുറത്തേക്ക് അനുഭവപ്പെടുന്ന ശക്തി) ആണ് ഈ എഞ്ചിനിൽ ഉണ്ടാകുകയെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഹാർഡ്‌വെയറിന്‍റെ ശേഷി സ്ഥിരീകരിക്കൽ, സബ്‌സിസ്റ്റങ്ങളുടെ പ്രകടനം വിലയിരുത്തൽ, ദൗത്യത്തിന്‍റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി എഞ്ചിൻ ട്യൂൺ ചെയ്യുക എന്നിവയായിരുന്നു എഞ്ചിന്‍റെ കാര്യക്ഷമത പരീക്ഷണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. പരീക്ഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഞ്ചിൻ സിസ്റ്റങ്ങളുടെ പ്രവർത്തനം തൃപ്‌തികരമാണെന്ന് മനസിലായതായും LVM3 M3 റോക്കറ്റിനായി സംയോജിപ്പിച്ചിരിക്കുന്ന C25 ഫ്ലൈറ്റ് ഘട്ടത്തിലേക്ക് എഞ്ചിൻ കൂട്ടിച്ചേർക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
അടുത്തവർഷത്തോടെ ഇന്ത്യയിൽ മികച്ച ഇന്‍റർനെറ്റ് ലഭ്യത: 2023ഓടെ ഇന്ത്യയിലുടനീളം ഇന്‍റർനെറ്റ് കണക്‌ടിവിറ്റി നൽകാനുള്ള പ്രതിബദ്ധതയെയാണ് എൻഎസ്ഐഎൽ, ഐഎസ്ആർഒ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നതെന്ന് വൺവെബ് അറിയിച്ചു. ലഡാക്ക് മുതൽ കന്യാകുമാരി വരെയും ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയും നഗരങ്ങൾ, ഗ്രാമങ്ങൾ, സ്‌കൂളുകൾ, എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൺവെബ് സുരക്ഷിതമായ ഇന്‍റർനെറ്റ് ലഭ്യമാക്കും.
ഭാരതി ഗ്ലോബലിന്‍റെ പിന്തുണയോടെയാണ് ഇന്ത്യയിൽ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുന്നതെന്ന് വൺവെബ് പറയുന്നു. ഒക്‌ടോബർ 23ലെ വിക്ഷേപണം ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയിലേക്കുള്ള തുടക്കമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
Also Read: ജിഎസ്എൽവി MkIII വിക്ഷേപണം ഞായറാഴ്‌ച; കൗണ്ട്ഡൗൺ നാളെ തുടങ്ങും