ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഇസ്രൊയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയകരമായതിന് പിന്നാലെ നന്ദി അറിയിച്ച് ചെയർമാൻ എസ് സോമനാഥ്. രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരിക്കും പിഎസ്‌എല്‍വി സി 52 എന്ന് അദ്ദേഹം പറഞ്ഞു.
-
Launch of PSLV-C52/EOS-04 https://t.co/naTQFgbm7b
— ISRO (@isro) February 13, 2022 " class="align-text-top noRightClick twitterSection" data="
">Launch of PSLV-C52/EOS-04 https://t.co/naTQFgbm7b
— ISRO (@isro) February 13, 2022Launch of PSLV-C52/EOS-04 https://t.co/naTQFgbm7b
— ISRO (@isro) February 13, 2022
'പിഎസ്‌എല്‍വി സി 52/ഇഒഎസ് 04 ന്‍റെ (വിക്ഷേപണ) ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. പ്രധാന ഉപഗ്രഹമായ ഇഒഎസ് 04നെ പിഎസ്‌എല്‍വി സി 52 കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചു. അതോടൊപ്പം സഹയാത്രിക ഉപഗ്രഹങ്ങളായ ഇന്‍സ്‌പയര്‍ സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നിവയേയും ശരിയായ ഭ്രമണപഥത്തിൽ എത്തിച്ചു,' എസ് സോമനാഥ് പറഞ്ഞു.
-
#WATCH | Indian Space Research Organisation launches PSLV-C52/EOS-04 from Satish Dhawan Space Centre, Sriharikota
— ANI (@ANI) February 14, 2022 " class="align-text-top noRightClick twitterSection" data="
(Source: ISRO) pic.twitter.com/g92XSaHP9r
">#WATCH | Indian Space Research Organisation launches PSLV-C52/EOS-04 from Satish Dhawan Space Centre, Sriharikota
— ANI (@ANI) February 14, 2022
(Source: ISRO) pic.twitter.com/g92XSaHP9r#WATCH | Indian Space Research Organisation launches PSLV-C52/EOS-04 from Satish Dhawan Space Centre, Sriharikota
— ANI (@ANI) February 14, 2022
(Source: ISRO) pic.twitter.com/g92XSaHP9r
അത്ഭുതകരമായ നേട്ടം
എസ് സോമനാഥ് ഇസ്രൊ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യം കൂടിയാണിത്. അത്ഭുതകരമായ നേട്ടമാണെന്ന് മിഷൻ ഡയറക്‌ടര്‍ എസ്.ആർ ബിജു പ്രതികരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് പിഎസ്‌എല്‍വി സി 52 വിക്ഷേപിച്ചത്. ഏകദേശം 19 മിനിറ്റിന് ശേഷം, ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളേയും പിഎസ്‌എല്‍വി സി 52 വിജയകരമായി നിര്‍ദിഷ്‌ട ഭ്രമണപഥത്തിലെത്തിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 രാവിലെ 6.17 ന് 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചുവെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്‌തു. ഇഒഎസ് 04നെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം ഇന്‍സ്‌പയര്‍സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നി ചെറു ഉപഗ്രഹങ്ങളെയും ബഹിരാകാശത്തെത്തിച്ചു. ഇന്നത്തെ വിക്ഷേപണത്തിനായുള്ള 25.30 മണിക്കൂർ കൗണ്ട് ഡൗൺ ഞായറാഴ്‌ച പുലർച്ചെ 4:29ന് ആരംഭിച്ചിരുന്നു.
മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
1,710 കിലോഗ്രാം ഭാരവും പത്തുവർഷത്തെ ദൗത്യ ആയുസുമുള്ള ഒരു റഡാർ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ് 04. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിന്‍റെ ഈർപ്പം, ജലശാസ്‌ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എത് കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ള ഉപഗ്രഹമാണിത്.
കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഐഐഎസ്‌ടി) വിദ്യാര്‍ഥികള്‍ വികസിപ്പിച്ചതാണ് ഇന്‍സ്‌പയര്‍സാറ്റ് 1. ഉപഗ്രഹത്തില്‍ രണ്ട് ശാസ്ത്രീയ പേ ലോഡുകളാണുള്ളത്. 8.1 കിലോഗ്രാം ഭാരവും ഒരു വർഷത്തെ ദൗത്യ ആയുസുമുള്ള ഉപഗ്രഹത്തിലൂടെ അയണോസ്‌ഫിയറിനേയും സൂര്യന്‍റെ കൊറോണല്‍ ഹീറ്റിങ് പ്രവര്‍ത്തനത്തെ കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം.
ഇന്ത്യ-ഭൂട്ടാൻ സംയുക്ത പദ്ധതിയുടെ മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണമാണ് ഐഎന്‍എസ് 2 ടിഡി (ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ ഉപഗ്രഹം). 17.5 കിലോഗ്രാം ഭാരമുള്ള ഐഎന്‍എസ് 2 ടിഡിയുടെ ദൗത്യ കാലയളവ് ആറുമാസമാണ്. ഒരു തെർമൽ ഇമേജിങ് ക്യാമറ പേ ലോഡായി ഉള്ള ഉപഗ്രഹം ഭൂമിയുടെ ഉപരിതല താപനില, തണ്ണീർത്തടങ്ങളുടെയോ തടാകങ്ങളുടെയോ ജലോപരിതല താപനില, സസ്യജാലങ്ങളുടെ (വിളകളും വനങ്ങളും) തെർമൽ ഇനര്‍ഷ്യ (പകലും രാത്രിയും) എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കും.
Also read: പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍