ഗുവാഹത്തി (അസം) : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence) അഥവാ നിർമ്മിത ബുദ്ധി അനുനിമിഷം നമ്മെ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (ISRO Chairman On AI). എഐയുടെ നിരീക്ഷണത്തിലാണ് നമ്മൾ, ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും നമ്മെ പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തി, പ്രജ്യോതിഷ്‌പൂർ സർവകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ നമുക്ക് ചുറ്റും ഉണ്ട്. അത് സർവവ്യാപിയായി വളരുകയാണ്. സ്‌മാർട്ട് ഫോണുകളടക്കം നമ്മെ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളേക്കാള്‍ കമ്പ്യൂട്ടറിന് നിങ്ങളെ അറിയാം. സുഹൃത്തുകളേക്കാൾ നന്നായി നിങ്ങളുടെ അഭിരുചികൾ കമ്പ്യൂട്ടർ സിസ്‌റ്റത്തിന് അറിയാം. ദിനംപ്രതി എ ഐ വളർന്നുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ അത് നമ്മെ ഭരിക്കാൻ തുടങ്ങുമെന്നും എസ് സോമനാഥ് മുന്നറിയിപ്പ് നൽകുന്നു.
2035ഓടെ സ്പേസ് സ്റ്റേഷൻ യാഥാര്‍ഥ്യമാക്കി 2040 ഓടെ ഇന്ത്യ ചന്ദ്രനില്‍ സാന്നിധ്യം ഉറപ്പാക്കുമെന്ന് എസ് സോമനാഥ് ഇക്കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറച്ച പിന്തുണയും നിർദ്ദേശവും ഐഎസ്ആർഒയുടെ സമീപകാല വിജയത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാഗ്രാഞ്ച് പോയിന്‍റിലെത്തി ആദിത്യ എല്‍1, അഭിമാന നിമിഷം : ആ യാത്ര ഒടുവിൽ ലക്ഷ്യസ്ഥാനത്ത്. ഐഎസ്ആർഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനമായ ലാഗ്രാഞ്ച് പോയിന്‍റിൽ എത്തി ( Aditya - L 1 reached final orbit today). ഇനി ലാഗ്രാഞ്ച് പോയിന്‍റിൽ നിന്നുകൊണ്ട് അടുത്ത അഞ്ചുവർഷ കാലത്തേക്ക് ആദിത്യ എൽ 1 എന്ന ബഹിരാകാശ പേടകം സൂര്യനെ നേർക്കുനേർ വീക്ഷിക്കും
ALSO READ : രാജാക്കാട് ഫെസ്റ്റിൽ വിസ്‌മയമായി ഐഎസ്ആർഒ എക്‌സിബിഷൻ