അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഹെറോയിനുമായി തീരത്തെത്തിയ ഇറാനിനിയന്‍ ബോട്ട് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 150 മുതല്‍ 250 കോടി രൂപ വരെ വിലമതിക്കുന്ന 50 കിലോയോളം വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്.
ശനിയാഴ്‌ച രാത്രി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ബോട്ടിലുണ്ടായിരുന്ന ഇറാനിയന്‍ പൗരന്മാരായ ഏഴ് ജീവനക്കാരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
കടല്‍ വഴി ഹെറോയിൻ കടത്താൻ ശ്രമം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഗുജറാത്ത് എടിഎസ് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി ബോട്ട് അടുത്തുള്ള തുറമുഖത്തേക്ക് മാറ്റി.
Also read: ബോട്ടില്‍ കടത്തിയ 300 കിലോ ഹെറോയിനുമായി ലങ്കന്‍ സ്വദേശികള്‍ പിടിയില്‍