ETV Bharat / bharat

പണപ്പെട്ടി തുറക്കുന്നു, പണം വാരാൻ താരങ്ങൾ റെഡി: ഐപിഎൽ മെഗാ ലേലത്തിന് ഒരുങ്ങി ബംഗളൂരു - ശ്രേയസ് അയ്യരും ശാർദുൽ താക്കൂറും

പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും കൂടി എത്തിയതോടെ ഐപിഎല്ലിന്‍റെ 15-ാം പതിപ്പിൽ 10 ടീമുകൾ. രണ്ട് ദിവസമായി ബംഗളൂരുവില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ 227 വിദേശ കളിക്കാർ ഉൾപ്പെടെ 590 താരങ്ങളുണ്ട്.

IPL auction preview  Shreyas Iyer  Shardul Thakur  Indian Premier League  IPL auction  ഐപിഎൽ മെഗാ ലേലം  ശ്രേയസ് അയ്യരും ശാർദുൽ താക്കൂറും  ഇന്ത്യൻ പ്രീമിയർ ലീഗ്
ഐപിഎൽ മെഗാ ലേലത്തിൽ പണം വാരാൻ ശ്രേയസ് അയ്യറും ശാർദുൽ താക്കൂറും
author img

By

Published : Feb 11, 2022, 6:26 PM IST

Updated : Feb 11, 2022, 8:35 PM IST

ബെംഗളൂരു: ഐപിഎൽ 2022 മെഗാ ലേലം ശനിയാഴ്‌ച (12.02.22) ബെംഗളൂരുവിൽ ആരംഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ താരലേലമാകും ബംഗളൂരുവില്‍ നടക്കുക എന്നാണ് വിലയിരുത്തല്‍. പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്സും കൂടി എത്തിയതോടെ ഐപിഎല്ലിന്‍റെ 15-ാം പതിപ്പിൽ 10 ടീമുകൾ.

രണ്ട് ദിവസമായി ബംഗളൂരുവില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ 227 വിദേശ കളിക്കാർ ഉൾപ്പെടെ 590 താരങ്ങളുണ്ട്. ഇന്ത്യൻ താരങ്ങൾക്കായി വലിയ ലേലം വിളി നടന്നേക്കുമെന്നാണ് കരുതുന്നത്. ശ്രേയസ് അയ്യർ എക്കാലത്തെയും വില കൂടിയ താരമാവുമെന്നാണ് പ്രതീക്ഷ (20 കോടിയോളം). യുവ താരങ്ങളായ ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ എന്നിവർക്ക് (വിക്കറ്റ് കീപ്പർ) 12-15 കോടി രൂപ വരെ നേടാനാകും. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും 15 കോടി രൂപ വരെ നേടുമെന്നാണ് പ്രതീക്ഷ.

മഹേന്ദ്ര സിംഗ് ധോണി (ചെന്നൈ സൂപ്പർ കിംഗ്‌സ്), വിരാട് കോഹ്‌ലി (റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു), രോഹിത് ശർമ്മ (മുംബൈ ഇന്ത്യൻസ്) തുടങ്ങിയ സൂപ്പർതാരങ്ങളെ അതാത് ഫ്രാഞ്ചൈസികൾ നിലനിർത്തിയതോടെ, ഈ ടീമുകൾ മദ്ധ്യനിര ബാറ്റർമാരെയും മികച്ച റിസ്റ്റ് സ്‌പിന്നർമാരെയും നോട്ടമിടും. സി‌.എസ്‌.കെയെ സംബന്ധിച്ചിടത്തോളം, മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും വിജയിക്കാൻ കഴിവുള്ള താരങ്ങളെയാണ് നോട്ടമിടുന്നത്. പഞ്ചാബും രാജസ്ഥാനും പോലുള്ള ടീമുകൾ അവരുടെ പതിവ് പോലെ താരങ്ങളെ വലിയ തുകയ്ക്ക് ലേലം വിളിക്കും.

  • Today is Promise Day ❤
    I Promise you to Love & Support till end...
    No matter what, in your highs & lows,
    Irrespective of performances, stats ... @klrahul11

    And this promise will be kept 💖
    Love you KL Rahul ❤️#KLRahul pic.twitter.com/Rvfy34YgTX

    — A B H I 👑 (@AbhishekICT_2) February 11, 2022 " class="align-text-top noRightClick twitterSection" data=" ">

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യറെ ക്യാപ്റ്റൻ സ്ഥാനത്തേക്കായി പരമാവധി ശ്രമം നടത്തും. പൂർണ്ണ ഫിറ്റല്ലാത്ത ഐപിഎല്ലിൽ ഒഴികെ മികച്ച പ്രകടനം നടത്താത്ത വരുൺ ചക്രവർത്തിയെ കൊല്‍ക്കത്ത നിലനിർത്തിയിട്ടുണ്ട്. കൊൽക്കത്തക്കായി 48 കോടി രൂപയാണ് ചെലവഴിക്കാൻ കഴിയുന്നത്. ടീമുകൾക്ക് അവരുടെ പട്ടികയിൽ കുറഞ്ഞത് 18 കളിക്കാരെ എങ്കിലും വാങ്ങണം. (എല്ലാവരും 22 മുതൽ 25 വരെ കളിക്കാരെ വരെ വാങ്ങും).

കഴിഞ്ഞ വർഷത്തെ പർപ്പിൾ ക്യാപ്പ് ജേതാവ് ഹർഷൽ പട്ടേലിന്‍റെ അടിസ്ഥാന വിലയായ 2 കോടി രൂപയാണ്. രവിചന്ദ്രൻ അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവർക്കും മികച്ച ലേലം ലഭിച്ചേക്കും. അമ്പാട്ടി റായിഡുവിന് 7 മുതൽ 8 കോടി രൂപ വരെ ലഭിച്ചേക്കാം.

ALSO READ:IND VS WI: ടോസ് രോഹിതിന്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ഭുവനേശ്വർ കുമാറിനും തിരിച്ചുവരവ് നടത്തുന്ന കുൽദീപ് യാദവിനും മാന്യമായ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്ക് ശേഷം മികച്ച കളി പുറത്തെടുത്ത ദീപക് ഹൂഡ, വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

വിദേശികൾക്കാകും വൻ ഡിമാൻഡ്

ഡേവിഡ് വാർണർ ഫോമിൽ തിരിച്ചെത്തിയതിനാൽ, കുറഞ്ഞത് മൂന്ന് ഫ്രാഞ്ചൈസികളെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പണർക്കായി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ൽ സൺറൈസേഴ്സിനെ കിരീടത്തിലേക്ക് നയിച്ച അപൂർവ വിദേശ ക്യാപ്റ്റൻമാരിൽ ഒരാളാണ്. ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് വാർണർക്കായി ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം വിദേശ താരങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് വെസ്റ്റ് ഇൻഡീസിന്‍റെ ജേസൺ ഹോൾഡറിനാണ്. ഹോൾഡർക്കായി 12 കോടി രൂപ വരെ ലേലം വിളിക്കാൻ ആർസിബി തയ്യാറാണെന്ന് പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒഡിയൻ സ്‌മിത്ത്, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ യുവ ബൗളർമാർക്കൊപ്പം വെറ്ററൻ ഡ്വെയ്ൻ ബ്രാവോയെപ്പോലുള്ള വിൻഡീസ് താരങ്ങൾക്കും മികച്ച ഡീലുകൾ ലഭിക്കും.

47.5 കോടി രൂപ മാത്രമുള്ള ഡൽഹിക്ക് എന്ത് വിലകൊടുത്തും റബാഡയെ തിരികെ ടീമിൽ എത്തിക്കാൻ ആഗ്രഹിച്ചേക്കാം.

ഇന്ത്യൻ താരമായ ഷാരൂഖ് ഖാന് 5 മുതൽ 8 കോടി രൂപ വരെ ലഭിക്കും. സ്റ്റീവൻ സ്മിത്ത്, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ തുടങ്ങിയ അന്താരാഷ്‌ട്ര താരങ്ങളെക്കാൾ ഉയർന്ന വിലക്ക് നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവർ ലേലത്തിൽ പോകും. ദേവദത്ത് പടിക്കലിനും വൻ ഡിമാൻഡുണ്ട്.

  • 4️⃣ U19 World Cup Finals in a row!💙

    A 2️⃣0️⃣4️⃣ run stand between captain Yash Dhull and vice-captain Shaik Rasheed followed by a clinical bowling display, propelled 🇮🇳 to a big win over Australia.👏

    The #BoysInBlue will face England in the final on Saturday! 🙌#U19CWC 📸: @BCCI pic.twitter.com/UNF10EqZvD

    — SunRisers Hyderabad (@SunRisers) February 3, 2022 " class="align-text-top noRightClick twitterSection" data=" ">

അണ്ടർ-19 താരങ്ങളിൽ മാന്യമായ തുക വാങ്ങാൻ കഴിയുന്നത് ഓൾറൗണ്ടറായ രാജ് അംഗദ് ബാവക്കാണ്. യാഷ് ദുല്ലിന് മികച്ച ബിഡ് ലഭിക്കുമെങ്കിലും നാഗർകോട്ടി, മൻജോത് കൽറ, ശിവം മാവി എന്നിവരുടെ മുൻകാല അനുഭവം കണക്കിലെടുത്ത് ഫ്രാഞ്ചൈസികൾ പരീക്ഷണത്തിന് മുതിരാൻ വഴിയില്ല.

അധികം അറിയപ്പെടാത്ത ആഭ്യന്തര കളിക്കാരിൽ, യാഷ് താക്കൂർ, അഭിനവ് മനോഹർ, മായങ്ക് യാദവ്, റിത്വിക് റോയ് ചൗധരി, അഭിഷേക് ശർമ, മുജതബ യൂസഫ് എന്നിവരൊക്കെ ലേലത്തിൽ പോവാനിടയുണ്ട്.

Last Updated : Feb 11, 2022, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.