ഡെറാഡൂൺ: അന്താരാഷ്‌ട്ര സാമ്പത്തിക തട്ടിപ്പ് സംഘത്തിന്‍റെ സൂത്രധാരനെ പിടികൂടി ഉത്തരാഖണ്ഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. പാകിസ്ഥാൻ അതിർത്തിയായ ഫരീദ്കോട്ടിൽ നിന്നാണ് ഗ്യാലക്‌സി കമ്പനി ഉടമ രോഹിത് കുമാറിനെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്‌തത്.
വ്യാജ വെബ്‌സൈറ്റ് വഴി രാജ്യാന്തര തലത്തിൽ സാമ്പത്തിക സൈബർ തട്ടിപ്പ് നടത്തിയെന്നാണ് രോഹിത്തിനെതിരെയുള്ള ആരോപണം. രോഹിത് കുമാറിന്‍റെ പക്കൽ നിന്നും നിരവധി ഡെബിറ്റ് കാർഡുകളും മൊബൈൽ ഫോണുകളും രേഖകളും ടാസ്‌ക് ഫോഴ്‌സ് കണ്ടെടുത്തു. ഫരീദ്കോട്ടിൽ നിന്ന് ഡെറാഡൂണിൽ എത്തിച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
ഹോങ്കോങ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള സൈബർ കുറ്റവാളികളുമായി രോഹിത്തിന് ബന്ധമുണ്ട്. ഇയാളുടെ വിദേശ ബന്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. മുൻപ് സ്വർണം, സുഗന്ധദ്രവ്യങ്ങൾ, മദ്യം തുടങ്ങിയവയുടെ വ്യാപാരത്തിൽ വൻ ലാഭം വാഗ്‌ദാനം ചെയ്‌ത് ഡെറാഡൂൺ സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ കേസിലും പ്രതിയാണ് രോഹിത്.
Also Read: 400 വർഷത്തോളം പഴക്കമുള്ള വേൽ ഘോഷയാത്രക്കിടെ കാണാതായി