ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍.
തന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 'എന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന് വേറെ ജോലിയില്ലേ' - എന്നും പ്രിയങ്ക ചോദിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്ര ഐടി മന്ത്രാലയം പ്രാഥമിക അന്വേഷണം നടത്തിയത്.
പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ തങ്ങളോട് പറഞ്ഞതെന്ന് ഐടി മന്താലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ALSO READ:തോല്‍വിക്ക് പിന്നാലെ ബംഗാള്‍ ബിജെപിയില്‍ പോര് ; പാര്‍ട്ടിയെ നയിക്കുന്നത് ഒറ്റുകാരെന്ന് തഥാഗത റോയ്
എന്നാല്‍ ഹാക്കിംഗ് സംബന്ധിച്ച് കൈവശം തെളിവുണ്ടെന്നും ഈ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റൊബര്‍ട്ട് വാദ്രയുടെ പ്രതികരണം.