ETV Bharat / bharat

'ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കിയത് എകെ ആന്‍റണി'; ക്രെഡിറ്റ് അടിച്ചെടുക്കല്‍ മോദിയുടെ സ്ഥിരം ശൈലിയെന്ന് ജയ്‌റാം രമേശ്

ഐഎൻഎസ് വിക്രാന്ത്, സെപ്‌റ്റംബര്‍ രണ്ടിന് രാവിലെ മോദി കമ്മിഷന്‍ ചെയ്‌തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ വിമര്‍ശനം. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്‍റണി, ഐഎൻഎസ് വിക്രാന്ത് നീറ്റിലിറക്കുന്ന വീഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം

INS Vikrant  ins vikrant Jairam Ramesh against Narendra Modi  Narendra Modi  ഐഎൻഎസ് വിക്രാന്ത്  ജയ്‌റാം രമേശ്  ജയ്‌റാം രമേശിന്‍റെ വിമര്‍ശനം  Criticism of Jairam Ramesh
'ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കിയത് എകെ ആന്‍റണി'; ക്രെഡിറ്റ് അടിച്ചെടുക്കല്‍ മോദിയുടെ സ്ഥിരം ശൈലിയെന്ന് ജയ്‌റാം രമേശ്
author img

By

Published : Sep 2, 2022, 7:19 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാടിന് സമര്‍പ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മുൻ സർക്കാരുകൾ നൽകിയ സംഭാവനകൾ തള്ളിക്കളഞ്ഞ് ക്രെഡിറ്റ് നേടാനുള്ള ശ്രമം കാപട്യമാണ്. 2013 ഓഗസ്റ്റിൽ മുൻ പ്രതിരോധ മന്ത്രി എകെ ആന്‍റണി ഐഎൻഎസ് വിക്രാന്ത് നീറ്റിലിറക്കുന്നതിന്‍റെ വീഡിയോ, പങ്കുവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

'എടുത്തത് 22 വര്‍ഷം, എന്നിട്ടിപ്പോള്‍..!': ''വിമാനവാഹിനിക്കപ്പൽ കമ്മിഷൻ ചെയ്‌ത സമയം, മോദി സർക്കാർ അധികാരത്തില്‍ വന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട് മോദി സർക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. വാസ്‌തവത്തിൽ, ഐഎൻഎസ് വിക്രാന്ത് വർഷങ്ങൾക്ക് മുന്‍പ് എകെ ആന്‍റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ നീറ്റിലിറക്കിയതാണ്'', ജയ്‌റാം രമേശ്‌ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.

  • Then defence minister AK Antony launched India’s first indigenous aircraft carrier INS Vikrant on 12.08.2013. The PM commissioned it today. A self-reliant(Aatmanirbhar) India existed before 2014. All other Prime Ministers would have acknowledged continuity in governance. pic.twitter.com/9IKqEoayzC

    — Jairam Ramesh (@Jairam_Ramesh) September 2, 2022 " class="align-text-top noRightClick twitterSection" data=" ">

രൂപകല്‍പന ചെയ്യാനും, നിർമിക്കാനും, പരീക്ഷണം നടത്താനും, നീറ്റിലിറക്കാനും ഒടുവിൽ ഇന്ന് കമ്മിഷൻ ചെയ്യാനും വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 22 വര്‍ഷമാണെടുത്തത്. മോദി സർക്കാർ കപ്പൽ കമ്മിഷൻ ചെയ്യുകയാണ് ഉണ്ടായത്. എന്നാലിപ്പോള്‍, ഐഎന്‍എസ് വിക്രാന്തിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

'കരുത്തുകാട്ടിയ നേട്ടം': മോദിയുടേത് കാപട്യമാണ്. അത് അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. ഐഎഎന്‍സിന്‍റെ ക്രെഡിറ്റ് മുൻ സർക്കാരുകളുടേതും ഇന്ത്യൻ നാവികസേന, ശാസ്‌ത്രജ്ഞർ, എന്‍ജിനീയർമാർ, കപ്പൽശാലയിലെ തൊഴിലാളികൾ എന്നിവരുടേതുമാണ്. ഇത് രാജ്യത്തിന്‍റെ കരുത്തുകാട്ടുന്ന ഒരു നേട്ടമാണ്. മുൻ സർക്കാരുകൾ നൽകിയ സംഭാവനകൾ അംഗീകരിക്കാത്തത് മോദിയുടെ ഒരു 'സവിശേഷതയാണ്'." കോൺഗ്രസ് പാര്‍ട്ടി കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയുമായ ജയ്‌റാം രമേശ്‌ കൂട്ടിച്ചേർത്തു.

ALSO READ| അഭിമാനത്തോടെ രാജ്യം, കടലില്‍ കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്: രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തിന് പുറമെ അദ്ദേഹം ട്വീറ്റിലൂടെയും വിമര്‍ശനം ഉന്നയിച്ചു. "പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്‍റണി 12.08.2013-നാണ് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നീറ്റിലിറക്കിയത്. പ്രധാനമന്ത്രി ഇന്ന് കമ്മിഷൻ ചെയ്യുകയായിരുന്നു. 'ആത്മനിർഭർ ഭാരത്' (സ്വാശ്രയ ഇന്ത്യ) 2014 നും മുന്‍പ് രാജ്യത്തുണ്ടായിരുന്നു''.

'അത്‌ അംഗീകരിക്കുമോ, മോദി': ''മറ്റ് പ്രധാനമന്ത്രിമാർ വികസന രംഗത്തെ തുടർച്ച അംഗീകരിക്കുമായിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) കമ്മിഷൻ ചെയ്‌തത് 1999 മുതലുള്ള എല്ലാ സർക്കാരുകളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ്. പ്രധാനമന്ത്രി ഇത് അംഗീകരിക്കുമോ?"

''1971 ലെ യുദ്ധത്തിൽ നമ്മുടെ രാജ്യത്തിനായി സേവനം ചെയ്‌ത യഥാർഥ ഐഎൻഎസ് വിക്രാന്തിനെ നമുക്ക് ഈ ഘട്ടത്തില്‍ ഓർമിക്കാം. ഏറെ ആക്ഷേപം കേട്ടെങ്കിലും പ്രതിരോധ മന്ത്രിയായിരുന്ന വികെ കൃഷ്‌ണമേനോൻ കപ്പല്‍ യുകെയിൽ നിന്നും രാജ്യത്തെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു'', കോണ്‍ഗ്രസ് നേതാവ് ട്വീറ്റില്‍ കുറിച്ചു.

രാജ്യത്തിന് ചരിത്ര നേട്ടം: ഐഎൻഎസ് വിക്രാന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 2) രാവിലെ 9.30 നാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മിഷൻ ചെയ്‌തത്. ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.

20,000 കോടിയാണ് വിക്രാന്തിന്‍റെ ആകെ നിർമാണ ചെലവ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനോവാൾ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈബി ഈഡൻ എംപി, ചീഫ് അഡ്‌മിറല്‍ ആർ ഹരികുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.