ന്യൂഡൽഹി: സമുദ്ര സേതു II ഓപ്പറേഷന്‍റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പൽ തർക്കാഷ് മെഡിക്കൽ ഉപകരണങ്ങളുമായി ചൊവ്വാഴ്ച മുംബൈയിലെത്തി. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ പിന്തുണക്കുന്നതിനായി സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വൈദ്യസഹായമെത്തിയത്.
കുവൈത്തിൽ നിന്നും 785 ഓക്സിജൻ സിലിണ്ടറുകളും സൗദിയിൽ നിന്നും 300 ഓക്സിജൻ സിലിണ്ടറുകളുമാണെത്തിയത്.
Also read: ഐഎന്‍എസ് ഐരാവത് വിശാഖപട്ടണത്ത് എത്തി
മെയ് 24 ന് ഓപ്പറേഷൻ സമുദ്ര സേതുവിലൂടെ ഐഎൻഎസ് തർക്കാഷ് 20 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ, 760 ഓക്സിജൻ സിലിണ്ടറുകൾ, 10 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവ കൊണ്ടുവന്നിരുന്നു.
കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് ഓക്സിജൻ ആവശ്യകത നിറവേറ്റുന്നതിനുള്ള ദേശീയ ദൗത്യം വർധിപ്പിക്കുന്നതിനായാണ് നാവികസേന ഓപ്പറേഷൻ സമുദ്ര സേതു II ആരംഭിച്ചത്.